Post Category
ഏകജാലക ക്ലീയറൻസ് ബോർഡ് യോഗം ചേർന്നു
എറണാകുളം : ജില്ലയിൽ പുതുതായി ആരംഭിക്കുന്ന വ്യവസായങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാനായി ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ഏക ജാലക ക്ലിയറൻസ് ബോർഡ് യോഗം ചേർന്നു. 14 പരാതികൾ ആണ് യോഗത്തിൽ പരിഗണിച്ചത്. അവയിൽ 6 പരാതികൾ പരിഹരിച്ചു. ബാക്കിയുള്ള പരാതികൾ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകളുടെ പരിഗണനക്കായി നിർദേശിച്ചു. ആകെ ഉണ്ടായിരുന്ന പരാതികളിൽ ആറെണ്ണം പുതുതായി സമർപ്പിച്ചവ ആയിരുന്നു.
എ. ഡി. എം സാബു കെ. ഐസക്, ഏകജാലക ക്ലിയറൻസ് ബോർഡ് കൺവീനർ ബിജു പി എബ്രഹാം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
date
- Log in to post comments