Post Category
ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ കെ. കൃഷ്ണന്‍ വിരമിച്ചു
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ മലപ്പുറം ജില്ല ഓഫീസറായ നിലമ്പൂര്‍ ഐടിഡിപി പ്രോജക്ട് ഓഫീസര്‍ കെ. കൃഷ്ണന്‍ സര്‍വ്വീസില്‍ നിന്ന് ഇന്ന് (മാര്‍ച്ച് 31) വിരമിച്ചു.കോഴിക്കോട്, ഇടുക്കി, വയനാട്, മലപ്പുറം, ജില്ലകളില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ ജില്ലാ ഓഫീസറായും പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡറക്ടറേറ്റില്‍ പബ്ലിസിറ്റി വിഭാഗം അസി്റ്റന്റ് ഡയറക്ടറായും പട്ടിക വര്‍ഗ്ഗ പുനരധിവാസ വികസന മിഷന്‍ ഡെപ്യൂട്ടി ഡറക്ടറായും സേവനം അനുഷ്ഠിചിട്ടുണ്ട്. 1984ല്‍ അധ്യാപകനായാണ് സര്‍വ്വീസില്‍ പ്രവേശിച്ചത്. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍, ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിലും ഡെപ്യൂട്ടേഷനില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
date
- Log in to post comments