ഭൂവിനിയോഗ ബോര്‍ഡില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന ബ്ലോക്കുതല ഡാറ്റാ ബാങ്ക്, അനുയോജ്യമായ ഭൂവിനിയോഗ മാതൃകകള്‍ തയ്യാറാക്കല്‍ പദ്ധതികള്‍ക്കായി ഉദ്യോഗാര്‍ത്ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. വാക്-ഇന്‍-ഇന്റര്‍വ്യൂ നവംബര്‍ 14 ന് വികാസ് ഭവനിലെ ഭൂവിനിയോഗ ബോര്‍ഡ് ഓഫീസില്‍ നടക്കും. റിസര്‍ച്ച് അസിസ്റ്റന്റ് (ഐ.ടി), ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ജിയോളജി) എന്നീ തസ്തികകളിലേക്കാണ് ഇന്റര്‍വ്യൂ. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ രണ്ടാംക്ലാസ്സില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും, വെബ് ഡിസൈനിംഗില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്ക് റിസര്‍ച്ച് അസിസ്റ്റന്റ് (ഐ.ടി) തസ്തികയിലേക്ക് അപേക്ഷിക്കാം. ഇത്തരം പ്രോജക്ടുകളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് പ്രതിമാസം 25200/- രൂപ വേതനം.
എം.എസ്.സി അപ്ലൈഡ് ജിയോളജി / ജിയോ ഇന്‍ഫര്‍മാറ്റിക്‌സ് ഡിപ്ലോമയും രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്ക് ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ജിയോളജി) തസ്തികയിലേക്ക് അപേക്ഷിക്കാം. ഇത്തരം പ്രോജക്ടുകളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. കരാര്‍ നിയമനത്തിന് പ്രതിമാസം 25200/- രൂപ വേതനം. താല്‍പ്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതയും മാര്‍ക്കും, വയസും തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം രാവിലെ 10 ന് ഓഫീസില്‍ എത്തണം.
പി.എന്‍.എക്‌സ്.4805/17
- Log in to post comments