സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എലൈറ്റ് ട്രെയിനിംഗ് പദ്ധതി ട്രയല്‍
ഒളിമ്പിക്‌സ് കോമണ്‍വെല്‍ത്ത് തുടങ്ങിയ അന്തര്‍ദേശീയ കായിക മത്സരങ്ങളില്‍ മെഡല്‍ നേടുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടപ്പിലാക്കുന്ന എലൈറ്റ് ട്രെയിനിംഗ് പദ്ധതിയിലേയ്ക്ക് കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നു. 2016-17, 2017- 18 വര്‍ഷങ്ങളില്‍ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ കഴിവ് തെളിയിച്ച 14 വയസ് മുതല്‍ 23 വയസു വരെ പ്രായമുളള കായിക താരങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. വിദേശ പരിശീലകന്റെ സേവനം ഉള്‍പ്പെടെ ആധുനികമായ അന്തര്‍ദേശീയ നിലവാരത്തിലുളള കായിക സൗകര്യങ്ങളും, പരിശീലനവും, ഉന്നത നിലവാരത്തിലുളള അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കും. അത്‌ലറ്റിക്‌സ്, വോളിബോള്‍ (പുരുഷ/വനിത) ബസ്‌ക്കറ്റ് ബോള്‍ (വനിത), ഫെന്‍സിംഗ് (വനിത), ഫുട്‌ബോള്‍(പുരുഷ) എന്നീ കായിക ഇനങ്ങളില്‍ ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത കായിക താരങ്ങള്‍ക്കുളള സെലക്ഷന്‍ ട്രയല്‍ താഴെ പറയുന്ന സെന്ററുകളില്‍ നടക്കും.
വോളിബോള്‍ (പുരുഷ/വനിത): കൊച്ചിന്‍ റിഫൈനറി ഇന്‍ഡോര്‍ സ്റ്റേഡിയം (ഏപ്രില്‍21), ഫെന്‍സിംഗ് (വനിത): മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം, കണ്ണൂര്‍ (ഏപ്രില്‍ 13), അത്‌ലറ്റിക്‌സ് (പുരുഷ/വനിത): മഹാരാജാസ് കോളേജ് ഗ്രൗണ്ട്, എറണാകുളം(ഏപ്രില്‍ 21),
ഫുട്‌ബോള്‍ (പുരുഷ): കോര്‍പ്പറേഷന്‍ സ്റ്റേഡിയം, കോഴിക്കോട് (ഏപ്രില്‍ 21), ബാസ്‌കറ്റ് ബോള്‍ (വനിത): മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം, കണ്ണൂര്‍ (ഏപ്രില്‍ 13).
ട്രയല്‍സില്‍ പങ്കെടുക്കാന്‍ താത്പര്യമുളള കായികതാരങ്ങള്‍ ബന്ധപ്പെട്ട ദിവസം രാവിലെ എട്ട് മണിയ്ക്ക് അതത് സെന്ററുകളില്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, കായിക മികവ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.
പി.എന്‍.എക്‌സ്.1259/18
- Log in to post comments