Skip to main content

കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ ഒഴിവുകള്‍

    കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ വിവിധ  ഒഴിവുകളില്‍ നിയമിക്കപ്പെടുന്നതിന് ദൈവത്തിലും ക്ഷേത്രാചാരത്തിലും വിശ്വാസമുള്ള ഹിന്ദുമതത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
    കാറ്റഗറി നമ്പര്‍ 2/2018 ശാന്തി ശമ്പളം 14800-18000; ഒഴിവുകള്‍ 70; പ്രായം 18 നും 45 നും മദ്ധ്യേ. ഉദ്യോഗാര്‍ത്ഥികള്‍ 1973 ജനുവരി രണ്ടിനും 2000 ജനുവരി ഒന്നിനും മദ്ധ്യേ ജനിച്ചവരായിരിക്കണം (പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നാക്ക സമുദായകാര്‍ക്കും നിയമാനുസൃത വയസിളവ് ഉണ്ടായിരിക്കും). അപേക്ഷാ ഫീസ് 300 രൂപ. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് 200 രൂപ. യോഗ്യതകള്‍ ഒന്‍പതാം ക്ലാസ് വിദ്യാഭ്യാസം, ശാന്തി ജോലിയിലുള്ള പ്രവര്‍ത്തനപരിചയവും സംസ്‌കൃതത്തിലുള്ള പരിജ്ഞാനവും. ശാന്തി ജോലിയിലുള്ള പ്രവര്‍ത്തനപരിചയം തെളിയിക്കുന്നതിന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗീകരിച്ച തന്ത്രിയില്‍ നിന്നൊ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അംഗീകരിച്ച സ്ഥാപനങ്ങളില്‍ നിന്നോ ലഭിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം (തന്ത്രിമാരുടേയും സ്ഥാപനങ്ങളുടേയും പട്ടിക വെബ്‌സൈറ്റില്‍ ലഭ്യമാണ്). പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.
    കാറ്റഗറി നമ്പര്‍ 3/2018 മുതല്‍ 9/2018 വരെ. കാറ്റഗറി നമ്പര്‍ 3/2018; സംബന്ധി ഒഴിവുകള്‍ 36; 4/2018 തകില്‍ (3); 5/2018; നാദസ്വരം (2); 6/2018 കിടുപിടി (1); 7/2018 കുഴല്‍ (4); 8/2018 ഇലത്താളം (1), 9/2018 സോപാനപ്പാട്ട് (3);  യോഗ്യതകള്‍ ഏഴാം ക്ലാസ് വിദ്യാഭ്യാസം. ബന്ധപ്പെട്ട വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യം (സംബന്ധി തസ്തികയ്ക്ക് ചെണ്ട, തിമില, ഇടയ്ക്ക, ചേങ്ങില എന്നീ വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം). പ്രാവീണ്യം തെളിയിക്കുന്നതിന് ദേവസ്വം ബോര്‍ഡുകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്നോ, മറ്റ് രജിസ്‌ട്രേഡ് സ്ഥാപനങ്ങളില്‍ നിന്നോ, പ്രശസ്ത ക്ഷേത്ര വാദ്യകലാകാരന്മാരില്‍ നിന്നോ  ലഭിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
    കാറ്റഗറി നമ്പര്‍ 10/2018 കഴകം; ഒഴിവുകള്‍ 60; യോഗ്യതകള്‍ ഏഴാം ക്ലാസ് വിദ്യാഭ്യാസം. കഴകം ജോലിയിലുള്ള പ്രവൃത്തിപരിചയം (പ്രവൃത്തിപരിചയം തെളിയിക്കുന്നതിന് ഏതെങ്കിലും ക്ഷേത്ര അധികാരിയില്‍ നിന്നുള്ള പരിചയസര്‍ട്ടിഫിക്കറ്റ്/സാക്ഷ്യപത്രം ഹാജരാക്കണം. കാറ്റഗറി നമ്പര്‍ മൂന്നു മുതല്‍ 10 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 18-36; 1982 ജനുവരി രണ്ടിനും 2000 ജനുവരി ഒന്നിനും മദ്ധ്യേ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). (പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നാക്ക സമുദായകാര്‍ക്കും നിയമാനുസൃത വയസിളവ് ഉണ്ടായിരിക്കും). അപേക്ഷാ ഫീസ് 300 രൂപ. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് 200 രൂപ. വിശദവിവരങ്ങള്‍ www.kdrb.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പി.എന്‍.എക്‌സ്.1260/18

date