Skip to main content

ഭരണഭാഷ വാരാഘോഷം: ഓണ്‍ലൈനായി മലയാള കവിതാലാപന മല്‍സരം

ഭരണഭാഷ വാരാഘോഷം: ഓണ്‍ലൈനായി മലയാള കവിതാലാപന മല്‍സരം

 

മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷവാരാഘോഷത്തിന്റെയും ഭാഗമായി എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലാതലത്തിൽ ഓണ്‍ലൈനായി മലയാള കവിതാലാപന മല്‍സരം സംഘടിപ്പിക്കുന്നു.

 

 എറണാകുളം ജില്ലയിലെ യുപി സ്‌കൂള്‍ മുതല്‍ പ്ലസ് ടുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പ്രത്യേകമായാണ് മല്‍സരം. സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ എല്ലാ സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ക്കുള്ള മല്‍സരം 9 ന് 10 മണിക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മല്‍സരം 10 ന് 10.30നുമാണ്. 

 

വീഡിയോ കോണ്‍ഫ്രന്‍സ് ആപ് വഴി തല്‍സമയമാണ് മല്‍സരം. അഞ്ച് മിനിറ്റാണ് ദൈര്‍ഘ്യം. ഹൈസ്പീഡ് ഡാറ്റ കണക്ഷനോടുകൂടിയ സ്മാര്‍ട് ഫോണ്‍ അല്ലെങ്കില്‍ കംപ്യൂട്ടര്‍ വഴി മല്‍സരാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് തന്നെ മല്‍സരത്തില്‍ പങ്കെടുക്കാം. മല്‍സരത്തില്‍ പങ്കെടുക്കാനുള്ള ലിങ്ക് അരമണിക്കൂര്‍ മുമ്പ്  നല്‍കും. 

 

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര്, പഠിക്കുന്ന സ്‌കൂള്‍,/ജോലി ചെയ്യുന്ന ഓഫീസ്, ഡാറ്റ കണക്ഷനോടുകൂടിയ വാട്‌സാപ് ഫോണ്‍ നമ്പര്‍, ഇ മെയ്ല്‍ എന്നിവ സഹിതം  dio...@gmail.com എന്ന വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി നവംബര്‍ 6 വൈകിട്ട് 5 മണി. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് വീതമാണ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ അവസരം. വിജയികള്‍ക്ക് സമ്മാനങ്ങളും പ്രശസ്തി പത്രവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2954208, 9496003217

date