ആയൂര്‍-അഞ്ചല്‍-പുനലൂര്‍ സംസ്ഥാന പാത പുനരുദ്ധാരണവും അഞ്ചല്‍ ബൈപാസ് റോഡ് നിര്‍മാണവും; ഉദ്ഘാടനം ഇന്ന്(നവംബര്‍ 3)
ആയൂര്‍-അഞ്ചല്‍-പുനലൂര്‍ സംസ്ഥാന പാത പുനരുദ്ധാരണം ഉദ്ഘാടനവും
അഞ്ചല്‍ ബൈപാസ് റോഡ് നിര്‍മാണം ഉദ്ഘാടനവും ഇന്ന്(നവംബര്‍ 3) വൈകിട്ട് 05.30 ന് മന്ത്രി ജി സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.
അഞ്ചല്‍ കുരുശിന്‍മുക്ക് ജംഗ്ഷനില്‍ നടക്കുന്ന പരിപാടിയില്‍ വനം വകുപ്പ് മന്ത്രി കെ രാജു അധ്യക്ഷനാകും. എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, മുന്‍ എം എല്‍ എ മാരായ പി എസ് സുപാല്‍, പുനലൂര്‍ മധു, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, ചാത്തന്നൂര്‍ സഹകരണ സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് മാത്യൂ, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി രവീന്ദ്രനാഥ്, അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സുരേഷ്, ജില്ലാ പഞ്ചായത്തംഗം കെ സി ബിനു, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആര്‍ ബാലചന്ദ്രന്‍, അഞ്ചല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എസ് ഷിജു, പൊതുമരാമത്ത് വിഭാഗം ചീഫ് എഞ്ചിനീയര്‍ അജിത്ത് രാമചന്ദ്രന്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് ഡയറക്ടര്‍ ഡാര്‍ലിന്‍ കാര്‍മ്മലിറ്റ ഡിക്രൂസ്, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ് ശാരി, മറ്റ് ജനപ്രതിധികളായ ജ്യോതി വിശ്വനാഥ്, ലീലാമ്മ ജോണ്‍, എസ് തങ്കമണി, ആര്‍ മാധവന്‍പിള്ള, രാധാമണി സുഗതന്‍, അനില ഷാജി, രൂപേഷ് ഉണ്ണിത്താന്‍, എം മണിക്കുട്ടന്‍, നസീമാബീവി സലിം, ബീനാ ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
10.86 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ ഒന്നാംഘട്ട നിര്‍മാണത്തിനും രണ്ടാംഘട്ടത്തില്‍ റോഡ് നാലുവരി പാതയായി വികസിപ്പിക്കുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനും കിഫ്ബി വഴി 123.37 കോടി രൂപ അനുവദിച്ചതില്‍ പൊതുമരാമത്ത് വകുപ്പ് വഴി 81.22 കോടി രൂപയുടെ അദ്യഘട്ട നിര്‍മാണോദ്ഘാടനമാണ് നടക്കുന്നത്.
(പി.ആര്‍.കെ നമ്പര്‍ 3007/2020)
- Log in to post comments