രോഗമുക്തി 553, കോവിഡ് 350
ജില്ലയില്‍ ഇന്നലെ 553 പേര്‍ രോഗമുക്തി നേടി, 350 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ കിളികൊല്ലൂരും മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ തെക്കുംഭാഗം, വെട്ടിക്കവല, അഞ്ചല്‍, തൃക്കോവില്‍വട്ടം, ഓച്ചിറ, നീണ്ടകര എന്നിവിടങ്ങളിലുമാണ് രോഗബാധിതല്‍ കൂടുതലുള്ളത്.
ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 339 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ആറു പേര്‍ക്കും മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 78 പേര്‍ രോഗബാധിതരായി. കിളികൊല്ലൂര്‍-6, കാവനാട്, അയത്തില്‍ എന്നിവിടങ്ങളില്‍ അഞ്ചുപേര്‍ വീതവും കല്ലുംതാഴം, മങ്ങാട് ഭാഗങ്ങളില്‍ നാലു വീതവും ഇരവിപുരം, ഉളിയക്കോവില്‍, കുരീപ്പുഴ, തിരുമുല്ലാവാരം, പുന്തലത്താഴം പ്രദേശങ്ങളില്‍ മൂന്നുപേര്‍ വീതവുമാണ് രോഗബാധിതരുള്ളത്.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-33, കൊട്ടാരക്കര-6, പുനലൂര്‍-4 എന്നിങ്ങനെയാണ് രോഗബാധിതര്‍.
ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ തെക്കുംഭാഗം-22, വെട്ടിക്കവല-16, അഞ്ചല്‍-12, തൃക്കോവില്‍വട്ടം-10, ഓച്ചിറ, നീണ്ടകര എന്നിവിടങ്ങളില്‍ ഒന്‍പത് പേര്‍ വീതവും കുലശേഖരപുരം-8, തൊടിയൂര്‍, പ•ന, പെരിനാട്, വിളക്കുടി ഭാഗങ്ങളില്‍ ഏഴുപേര്‍ വീതവും തെ•ല, മേലില പ്രദേശങ്ങളില്‍ ആറു വീതവും ഏരൂര്‍, കുണ്ടറ, കുളക്കട, കൊറ്റങ്കര, മയ്യനാട് എന്നിവിടങ്ങളില്‍ അഞ്ചുവീതവും കരീപ്ര, ചവറ, ചാത്തന്നൂര്‍, തലവൂര്‍ പ്രദേശങ്ങളില്‍ നാലുവീതവും ആലപ്പാട്, കരവാളൂര്‍, ക്ലാപ്പന, തഴവ, തൃക്കരുവ, പട്ടാഴി വടക്കേക്കര, പട്ടാഴി, വെളിയം എന്നിവിടങ്ങളില്‍ മൂന്നുപേര്‍ വീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് സ്ഥലങ്ങളില്‍ രണ്ടും അതില്‍ തഴെയുമാണ് രോഗബാധിതര്‍.
കൊല്ലം കൂവക്കാട് സ്വദേശി അപ്പു(73), പുത്തന്‍കുളങ്ങര സ്വദേശി സുന്ദരേശന്‍(65), പെരുമ്പുഴ സ്വദേശി സോമന്‍(81), കൊല്ലം സ്വദേശിനി അഞ്ജന അജയന്‍(21) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
(പി.ആര്‍.കെ നമ്പര്‍ 3020/2020)
- Log in to post comments