വണ്ടൂര്‍ അംബേദ്കര്‍ കോളേജ് ഓഫ് ആര്‍ട്‌സ് & സയന്‍സില്‍ ഗസ്റ്റ്അധ്യാപക ഇന്റര്‍വ്യൂ
വണ്ടൂര്‍ അംബേദ്കര്‍ കോളേജില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഏപ്രില്‍ 27,28 തീയ്യതികളില്‍ കോളേജ് ഓഫീസില്‍ വച്ച് നടത്തും. ഏപ്രില്‍ 27 ന് മാത്തമാറ്റികസ്, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, ജേണലിസം (പാര്‍ട്ട്‌ടൈം), സോഷ്യോളജി (പാര്‍ട്ട്‌ടൈം), എന്നീ വിഭാഗങ്ങളിലേക്കും, 28ന് ഇക്കണോമിക്‌സ് (1-ഫുള്‍ടൈം,1-പാര്‍ട്ട്‌ടൈം), ഹിസ്റ്ററി (1-പാര്‍ട്ട്‌ടൈം), പൊളിറ്റിക്കല്‍ സയന്‍സ് (1 പാര്‍ട്ട്‌ടൈം), കൊമേഴ്‌സ് (3), അറബിക് (1), മലയാളം (1) വിഭാഗങ്ങളിലേക്കും ഇന്റര്‍വ്യൂ നടത്തുന്നതാണ്. സമയം രാവിലെ 10
ഡി.ഡി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിശ്ചിതയോഗ്യതയുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ ഹാജരാകണം. 50 ശതമാനം കമ്മ്യൂണിറ്റി റിസര്‍വേഷന്‍ (എസ്.സി) ഉണ്ടായിരിക്കും. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള എസ്.സി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ മറ്റ് വിഭാഗത്തില്‍പ്പെട്ടവരെയും പരിഗണിക്കും. ഫോണ്‍ 04931 249666
- Log in to post comments