അപേക്ഷ ക്ഷണിച്ചു
കോട്ടയം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവുള്ള പ്രസിഡന്റ് തസ്തികയില്‍ നിയമനത്തിന് പരിഗണിയ്ക്കുന്നതിനായി ജില്ലാ ജഡ്ജി/റിട്ടയര്‍ ചെയ്ത ജില്ലാ ജഡ്ജി എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിയമന കാലാവധി അഞ്ച് വര്‍ഷം വരെയോ, 65 വയസ് വരെയോ ആണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക എല്ലാ ജില്ലാ കളക്ടറേറ്റുകളിലും, ജില്ലാ സപ്ലൈ ഓഫീസുകളിലും, ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറങ്ങളിലും, www.consumeraffairs.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം കേരള ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.
ഹൈക്കോടതി രജിസ്ട്രാറില്‍ നിന്ന് ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് ചുരുക്ക പട്ടിക തയ്യാറാക്കി സര്‍ക്കാര്‍ നിയമിക്കുന്ന സെലക്ഷന്‍ കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാബത്തയോ മറ്റു ചെലവുകളോ അനുവദിക്കില്ല.
പി.എന്‍.എക്‌സ്.1264/18
- Log in to post comments