Post Category
ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാലാവധി 25 വരെ നീട്ടി
വിവിധ സ്വയംതൊഴില്‍ പദ്ധതികള്‍ക്കായി സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷനില്‍ നിന്ന് വായ്പയെടുത്ത് കാലാവധി കഴിഞ്ഞിട്ടും തിരിച്ചടക്കാത്തവരുടെ പിഴപലിശ പൂര്‍ണമായും ഒഴിവാക്കി പലിശയില്‍ ഇളവ് നല്‍കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കും. അര്‍ഹതപ്പെട്ടവരുടെ പേരുവിവരം കോര്‍പ്പറേഷന്റെ www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയവര്‍ക്ക് നേട്ടീസ് അയച്ചിട്ടുണ്ട്. 0471-2347768, 2347152, 2347153, 2347156, 9446221516 എന്നീ ഫോണ്‍ നമ്പറുകളില്‍ നിന്ന് വിശദവിവരം അറിയാം.
ഏപ്രില്‍ 25 നകം നിശ്ചിത തുക അടച്ച് ലോണ്‍ തീര്‍പ്പാക്കുന്നവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം. ഇതിന് പുറമെ ലോണ്‍ എടുത്ത് മരണപ്പെട്ട ഭിന്നശേഷിക്കാരുടെ കുടിശിക പൂര്‍ണ്ണമായും എഴുതി തള്ളുകയും ചെയ്യും.
പി.എന്‍.എക്‌സ്.1267/18
date
- Log in to post comments