ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എട്ടാം സ്റ്റാന്റേര്‍ഡ് പ്രവേശനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ കീഴില്‍ എറണാകുളം ജില്ലയില്‍ കലൂരിലും (0484-2347132), കപ്രശ്ശേരി (ചെങ്ങമനാട്, 0484-2604116), മലപ്പുറം ജില്ലയില്‍ വാഴക്കാട് (0483-2725215), വട്ടംകുളം (0494-2681498), പെരിന്തല്‍മണ്ണ (04933-225086) എന്നിവിടങ്ങളിലും കോട്ടയം ജില്ലയില്‍ പുതുപ്പള്ളി (0481-2351485) യിലും, ഇടുക്കി ജില്ലയില്‍ പീരുമേട് (04869-233982), തൊടുപുഴ (മുട്ടം, 04862-255755) എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി (0469 - 2680574) യിലും പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 2017-2018 അദ്ധ്യയന വര്‍ഷത്തില്‍ എട്ടാം സ്റ്റന്റേര്‍ഡ് പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2004 ജൂണ്‍ ഒന്നിനും 2006 മെയ് 31 നും ഇടയ്ക്ക് ജനിച്ചവരായിരിക്കണം. എഴാം സ്റ്റാന്റേര്‍ഡോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫാറവും പ്രോസ്‌പെക്ടസും www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ നിന്ന് പ്രിന്റു ചെയ്ത് എടുക്കുകയോ, അതത് സ്‌കൂളില്‍ നിന്ന് നേരിട്ട് വാങ്ങുകയോ ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫാറം അഡ്മിഷന്‍ എടുക്കുന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെ പേരില്‍ 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് എടുത്തോ (എസ്.സി/എസ്.റ്റി വിഭാഗങ്ങള്‍ക്ക് 50 രൂപ) സ്‌കൂളിലെ ക്യാഷ് കൗണ്ടറില്‍ രജിസ്‌ട്രേഷന്‍ ഫീസായി നേരിട്ട് പണമായോ അടച്ച് രസീതു സഹിതം സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട സ്‌കൂളില്‍ ലഭിക്കേണ്ട അവസാന തീയതി 2018 ഏപ്രില്‍25.
അപേക്ഷ അയയ്ക്കുന്ന കവറിന് പുറത്ത് എട്ടാം സ്റ്റാന്റേര്‍ഡ് പ്രവേശനത്തിനുള്ള അപേക്ഷ എന്ന് വ്യക്തമായി എഴുതിയിരിക്കണം. രജിസ്‌ട്രേഷന്‍ ഫീസിനായി മണിഓര്‍ഡര്‍, പോസ്റ്റല്‍ഓര്‍ഡര്‍, ചെക്ക് മുതലായവ സ്വീകരിക്കുന്നതല്ല.
പി.എന്‍.എക്‌സ്.1275/18
- Log in to post comments