Skip to main content

ഉപന്യാസ രചനാ മത്സരം

    കേരള നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലെ ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുളള വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചനാ മത്സരം  മെയ് എട്ട് രാവിലെ 11.30 മുതല്‍ 1.30 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യഥാക്രമം~ 10,000, 7,500, 5,000 വീതം ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് എന്നിവയും തുടര്‍ന്നുളള പത്ത് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് 1,000 രൂപ വീതം ക്യാഷ് പ്രൈസും നല്‍കും.  വിശദമായ വിവരങ്ങള്‍, നിബന്ധന, അപേക്ഷാ ഫോറം എന്നിവ നിയമസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.niyamasabha.org ല്‍ ലഭ്യമാണ്.
                                         പി.എന്‍.എക്‌സ്.1277/18

date