Skip to main content

എറണാകുളം അറിയിപ്പുകള്‍

അറിയിപ്പുകള്‍ തൃപ്പൂണിത്തുറ ഗവ; ആയുര്‍വേദ കോളേജില്‍ വാച്ചര്‍; താത്കാലിക നിയമനം കൊച്ചി: തൃപ്പൂണിത്തുറ ഗവ; ആയുര്‍വേദ കോളേജില്‍ ഒഴിവുളള രണ്ട് വാച്ചര്‍ തസ്തികകളിലേക്ക് പ്രതിദിനം 660 രൂപ നിരക്കില്‍ ദിവസവേതന വ്യവസ്ഥയില്‍ താത്കാലിക നിയമനത്തിന് പരിഗണിക്കപ്പെടേണ്ടവര്‍ക്കായി നവംബര്‍ ആറിന് രാവിലെ 11-ന് കോളേജില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2777374 നമ്പരില്‍ ബന്ധപ്പെടുക. യോഗ്യത നല്ല ആരോഗ്യം, മലയാളം എഴുതാനും വായിക്കാനുമുളള കഴിവ്, ആരോഗ്യാവസ്ഥ തെളിയിക്കുന്നതിനുളള ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി; കോവിഡ്-19 ധനസഹായത്തിന് അപേക്ഷ ഡിസംബര്‍ 31 വരെ കൊച്ചി: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ നാളിതുവരെ കോവിഡ് -19 ധനസഹായത്തിന് അപേക്ഷ നല്‍കാത്ത തൊഴിലാളികള്‍ക്ക് രണ്ടാംഘട്ട ധനസഹായമായ 1000 രൂപ ലഭ്യമാകുന്നതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. പുതുതായി അംഗത്വം എടുക്കുന്ന തൊഴിലാളികള്‍ക്കും നാളിതുവരെ അപേക്ഷിച്ചിട്ടില്ലാത്ത അംഗങ്ങളായ തൊഴിലാളികള്‍ക്കും മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളല്ലാത്ത സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍, പാസഞ്ചര്‍, ഗൈഡുകള്‍, ഡ്രൈവിംഗ് സ്‌കൂള്‍ ജീവനിക്കാര്‍, ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികള്‍ എന്നിവര്‍ക്കും~ബോര്‍ഡിന്റെ വെബ്‌സൈറ്റായ motorworker.kmtwwfb.kerala.gov.in വെബ് പോര്‍ട്ടല്‍ മുഖേന അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്കായി എറണാകുളം എസ്.ആര്‍.എം റോഡിലുളള ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0484-2401632. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി; കുടിശിക അടയ്ക്കാം കൊച്ചി: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുത്ത ക്ഷേമനിധി ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുളള തൊഴിലാളികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി എല്ലാത്തരം കുടിശികകളും ഒമ്പത് ശതമാനം പലിശ സഹിതം അടയ്ക്കുന്നതിനുളള സമയപരിധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2401632. യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍/ഇന്‍സ്ട്ക്ടര്‍; കരാര്‍ നിയമനം കൊച്ചി: ജില്ലയിലെ മരട് സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയിലെ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് വെല്‍നസ് സെന്ററിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ മുഖേന യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍/ഇന്‍സ്ട്ക്ടര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളെ നേരിട്ടുളള കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലഭിച്ച ബിഎന്‍വൈഎസ്/എംഎസ്സി (യോഗ)/എംഫില്‍ (യോഗ) അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും യോഗയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത കാലയളവിലുളള പി.ജി ഡിപ്ലോമയോ/അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സോ ഉളള ഉദ്യോഗാര്‍ഥികള്‍. പ്രായപരിധി 40 വയസില്‍ കവിയരുത്. ഒഴിവുകള്‍ ഒന്ന്. ശമ്പളം 17,000/- (ബിഎന്‍വൈഎസ്/എംഎസ്സി (യോഗ)/എംഫില്‍ (യോഗ). 14000 സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. ഇന്റര്‍വ്യൂ നവംബര്‍ 17-ന് രാവിലെ 11 മുതല്‍. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ കൂടിക്കാഴ്ചയ്ക്ക് കോവിഡ് -19 പ്രോട്ടോകോള്‍ പാലിച്ച്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്/ആധാര്‍ കാര്‍ഡ് തുടങ്ങിയ അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം കാക്കനാട് ഐ.എം.ജി ജംഗ്ഷന് സമീപമുളള ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. സിനിമ ഓപ്പറേറ്റര്‍; അപേക്ഷ ക്ഷണിച്ചു കൊച്ചി: സ്റ്റേറ്റ് സിനിമാ ഓപ്പറേറ്റര്‍ പരീക്ഷാ ബോര്‍ഡ് 2020 ല്‍ നടത്തുന്ന സിനിമാ ഓപ്പറേറ്റര്‍ പരീക്ഷയ്ക്ക് യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 20 വൈകിട്ട് അഞ്ച് വരെ. വിശദ വിവരങ്ങള്‍ക്ക് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയവുമായോ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റുകളുമായോ ബന്ധപ്പെടുക. വിശദ വിവരങ്ങള്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.ceikerala.gov.in ലും 2020 ഒക്‌ടോബര്‍ 13 ലെ കേരള ഗസറ്റ് നമ്പര്‍ നാലിലും ലഭ്യമാണ്. ഇ-ഓട്ടോറിക്ഷ വാങ്ങുന്നതിന് പ്രത്യേക വായ്പ കൊച്ചി: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ വ്യവസായ വകുപ്പിന്റെ കീഴിലുളള കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡ് ഇ-ഓട്ടോറിക്ഷ (കേരള നീം ജി) വാങ്ങുന്നതിന് പ്രത്യേക വായ്പ നല്‍കുന്നു. മൂന്ന് ലക്ഷം രൂപ വരെ നല്‍കുന്ന വായ്പയ്ക്ക് ആറു ശതമാനമാണ് പലിശ. 30000 രൂപ സബ്‌സിഡി ലഭിക്കും. മൂന്ന് മണിക്കൂര്‍ 55 മിനിറ്റ് ചാര്‍ജ് ചെയ്യുന്ന ഒരു ബാറ്ററിയില്‍ നിന്ന് 80 മുതല്‍ 90 കി.മി വരെ മൈലേജ് ലഭിക്കും. ജില്ലയിലെ 18 നും 55 നും ഇടയില്‍ പ്രായമുളള പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തി അമ്പതിനായിരം രൂപയില്‍ കവിയാത്തവര്‍ ആയിരിക്കണം. വായ്പകള്‍ക്ക് കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥജാമ്യമോ (മിച്ച ശമ്പളത്തിന്റെ പത്തിരട്ടി പരമാവധി മൂന്ന് ലക്ഷം വരെ വായ്പ ലഭിക്കും. മൂന്ന് സെന്റില്‍ കുറയാത്ത വസ്തു ജാമ്യമോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍പറേഷന്റെ വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. 0484 2302663, 9400068507. എല്‍.ഡി ടൈപ്പിസ്റ്റ്; പ്രമാണ പരിശോധന കൊച്ചി: കേരള വാട്ടര്‍ അതോറിറ്റിയില്‍ എല്‍.ഡി ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പര്‍ 84/2018) തസ്തികയിലേക്ക് പബ്ലിക് സര്‍വീസ് കമ്മീഷന്‍, എറണാകുളം മേഖലാ ഓഫീസില്‍ പ്രമാണ പരിശോധന നവംബര്‍ ഒമ്പത്, 10 തീയതികളില്‍ നടത്തും. വെരിഫിക്കേഷന്‍ തീയതി, സമയം, പരിശോധനാ കേന്ദ്രം എന്നിവ സംബന്ധിച്ച വിശദവിവരം ഒറ്റത്തവണ രജിസട്രേഷന്‍ പ്രൊഫൈല്‍ പരിശോധിച്ച് ഉറപ്പ് വരുത്തി, അസല്‍ പ്രമാണങ്ങളുമായി ഉദ്യോഗാര്‍ഥികള്‍ നേരിട്ട് ഹാജരാകണം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന് ഉദ്യോഗാര്‍ഥികള്‍ പ്രത്യേകം ശ്രദ്ധിക്കണം. കെ ടെറ്റ്; സര്‍ട്ടിഫിക്കറ്റ് വിതരണം ഇന്നു മുതല്‍ കൊച്ചി: 2020 ഫെബ്രുവരിയില്‍ നടത്തിയ കെടെറ്റ് പരീക്ഷയില്‍ യോഗ്യത നേടിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം കോവിഡ് 19 മാനദണ്ഡങ്ങള്‍ നവംബര്‍ നാലു മുതല്‍ 18 വരെ എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. അര്‍ഹരായവര്‍ അതത് ദിവസങ്ങളില്‍ ഹാള്‍ടിക്കറ്റുമായി ഹാജരാക്കേണ്ടതാണ്. കാറ്റഗറി മൂന്ന് നവംബര്‍ നാലു മുതല്‍ ആറു വരെ രാവിലെ 10.30 വരെ. കാറ്റഗറി രണ്ട് ഒമ്പതു മുതല്‍ 11 വരെ 10.30 മുതല്‍ 3.30 വരെ. കാറ്റഗറി ഒന്ന് ആന്റ് നാല് വരെ 12 മുതല്‍ 13 വരെ 10.30 മുതല്‍ 3.30 വരെ

date