Skip to main content

ലോകാരോഗ്യദിനത്തില്‍ പുസ്തകപ്രകാശനം, മെഡിക്കല്‍ ക്യാംമ്പ്, ഡോക്ടര്‍മാരെ ആദരിക്കല്‍ എന്നിവ സംഘടിപ്പിക്കും

     ലോകാരോഗ്യദിനമായ ഇന്ന് (ഏപ്രില്‍ ഏഴിന്)  ഡോ.അരുണ്‍.ബി.നായര്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച തൊഴിലിടങ്ങളിലെ മാനസികാരോഗ്യം എന്ന പുസ്തകം പ്രകാശനം ചെയ്യും.  എന്‍.വി. ഹാളില്‍  രാവിലെ 10.30ന് ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.കെ.സി നായര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പാള്‍ ഡോ.തോമസ്മാത്യുവിന് നല്‍കി പ്രകാശനം ചെയ്യും.
    കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. ഡോ.സി.വേണുഗോപാല്‍ പുസ്തകപരിചയം നടത്തും. ഡോ.സുഭദ്രനായര്‍, ഡോ.വി.സഹസ്രനാമം, ഡോ.സി.രാജശേഖരന്‍ എന്നിവരെ ആദരിക്കും. 12.30മുതല്‍ സൗജന്യ മെഡിക്കല്‍ ക്യാംമ്പ് ഉണ്ടായിരിക്കും.
പി.എന്‍.എക്‌സ്.1294/18

date