Post Category
ദേശീയ പാത വികസനം : ഭൂവുടമകളുടെ യോഗം
ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ഭൂവുടമകള്‍ക്കുള്ള ആശങ്കകളും സംശയങ്ങളും തീര്‍ക്കുന്നതിനുള്ള പഞ്ചായത്ത് തല യോഗം ഇന്ന് (ഏപ്രില്‍ 5) മൂന്നിയൂരില്‍ നടക്കും. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വൈകിട്ട് മൂന്ന് മണിക്കാണ് യോഗം.
തേഞ്ഞിപ്പലം പഞ്ചായത്തിലെ യോഗം നാളെ (ഏപ്രില്‍ ആറ്) വൈകിട്ട് മൂന്നിന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേരും. ചേലേമ്പ്ര, പള്ളിക്കല്‍ പഞ്ചായത്തുകളുടെ യോഗം ഏപ്രില്‍ ഏഴിന് വൈകീട്ട് മൂന്നിന് ചേലേമ്പ്ര ഇടിമൂഴിക്കല്‍ എ.എല്‍.പി.സ്‌കൂളില്‍ നടക്കും.
ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മൂന്ന് എ. വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട പഞ്ചായത്ത് പരിധിയിലെ ഭൂ ഉടമള്‍ നികുതി റസീപ്റ്റുമായി യോഗത്തില്‍ എത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments