എറണാകുളം അറിയിപ്പുകള്‍
അഖിലേന്ത്യാ അപ്രന്റീസ് ട്രേഡ് ടെസ്റ്റ് പുനപരീക്ഷ
110-ാമത് അഖിലേന്ത്യാ അപ്രന്റീസ് ട്രേഡ് ടെസ്റ്റ്, തിയറി ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് നവംബര്‍ 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ വെച്ചാണ് പരീക്ഷ നടക്കുന്നത്. ട്രേഡ് ടെസ്റ്റിന് അപേക്ഷ സമര്‍പ്പിച്ച ട്രെയ്‌നികള്‍ അപ്രന്റീസ്ഷിപ്പ് പോര്‍ട്ടല്‍ മുഖേന ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത തീയതിയില്‍ നിശ്ചിത സമയത്ത് പരീക്ഷയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - 0484 2555866
അപേക്ഷ ക്ഷണിച്ചു
എറണാകുളം : എറണാകുളം മഹാരാജാസ് കോളേജിൽ 2015 - 19 അദ്ധ്യയന വർഷത്തെ യു ജി വിദ്യാർത്ഥികളുടെ 1, 3 , 5 സെമസ്റ്ററുകളിലെ സപ്ലിമെന്ററി | ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാർഥികൾക്ക് നവംബർ 6-ാം തീയതി മുതൽ 17-ാം തീയതി വരെ ഫൈൻ ഇല്ലാതെ ഫീസ് അടച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഫീസ് വിവരങ്ങൾ കോളേജ് നോട്ടീസ് ബോർഡിലും www.maharajas.ac.in എന്ന കോളേജ് വെബ്സൈറ്റ് ലഭ്യമാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു
അപേക്ഷ ക്ഷണിച്ചു
എറണാകുളം : എറണാകുളം മഹാരാജാസ് കോളേജിൽ 2016 - 19 അദ്ധ്യയന വർഷത്തെ പി. ജി വിദ്യാർത്ഥികളുടെ 1, 3 സെമസ്റ്ററുകളിലെ സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാർഥികൾക്ക് നവംബർ 18-ാം തീയതി മുതൽ 25-ാം തീയതി വരെ ഫൈൻ ഇല്ലാതെ ഫീസ് അടച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഫീസ് വിവരങ്ങൾ കോളേജ് നോട്ടീസ് ബോർഡിലും www.maharajas.ac.in എന്ന കോളേജ് വെബ്സൈറ്റ് ലഭ്യമാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു
ജില്ലയില്‍ 214 പട്ടയങ്ങള്‍ വിതരണം ചെയ്തു.
എറണാകുളം: വര്‍ഷങ്ങളായി കാത്തിരുന്ന പട്ടയം സ്വന്തമായതിൻറെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് ജില്ലയിലെ 214 കുടുംബങ്ങള്‍. സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി നടത്തിയ പട്ടയമേളയുടെ ഭാഗമായി 214 പേര്‍ക്കാണ് ജില്ലയില്‍ പട്ടയം അനുവദിച്ചത്. ഇതില്‍ 44 പട്ടയങ്ങള്‍ താലൂക്ക് തലത്തില്‍ അനുവദിച്ചതും 49 എണ്ണം ദേവസ്വം പട്ടയങ്ങളും ബാക്കിയുള്ളവ ലാൻഡ് ട്രിബ്യൂണല്‍ വഴി അനുവദിച്ച പട്ടയങ്ങളുമാണ്. മൂവാറ്റുപുഴ താലൂക്കില്‍ ആറു പട്ടയങ്ങളും കോതമംഗലം താലൂക്കില്‍ പത്ത് പട്ടയങ്ങളും പറവൂര്‍ താലൂക്കില്‍ അഞ്ച് പട്ടയങ്ങളും കുന്നത്തുനാട് ആറ്, കൊച്ചി ഓന്പത്, ആലുവ മൂന്ന് എന്നിങ്ങനെയാണ് താലൂക്ക തലത്തില്‍ വിതരണം ചയ്ത പട്ടയങ്ങളുടെ എണ്ണം. ജില്ലയില്‍ അര്‍ഹരായ എല്ലാ ആളുകള്‍ക്കും പട്ടയമെത്തിച്ചു നല്‍കാനുള്ള തീവ്ര ശ്രമത്തിലാണ് ജില്ലയിലെ റെവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍. ഇതിൻറെ ഭാഗമായി 15000 ഓളം പട്ടയങ്ങള്‍ വിതരണം ചെയ്തു കഴിഞ്ഞു.
കറവപ്പശുക്കളെ വിതരണം ചെയ്തു
എറണാകുളം : ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ 2020- 21 സുഭിക്ഷ കേരളം പദ്ധതിയിൽ വനിതകൾക്ക് രണ്ടു കറവപ്പശുക്കൾ- തൊഴുത്ത് നിർമ്മാണം പദ്ധതി പ്രകാരം പശുക്കളെ കറവപ്പശുക്കളുടെ വിതരണ ഉദ്ഘാടനം നടത്തി. മുളവുകാട് ഗ്രാമപഞ്ചായത്തിലെ
ശിവകാമിക്ക് 2 പശുക്കളെ നൽകിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം ആർ ആൻ്റണി ഉദ്ഘാടനം നിർവ്വഹിച്ചു. 2 കറവപശുക്കൾ തൊഴുത്ത് നിർമ്മാണം പദ്ധതി പ്രകാരം രണ്ട് പശുക്കൾക്ക് 60,000 രൂപയും തൊഴുത്തിന് 25,000 രൂപയും ഉൾപ്പെട 85,000 രൂപയാണ് ഗുണഭോക്താവിന് ധനസഹായമായി ലഭിക്കുന്നത് . ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ 6
ഗുണഭോക്താക്കൾക്ക് പദ്ധതി വിഹിതമായി 10,20,000 രൂപയും ധനസഹായ തുകയായി 5,10,000 രൂപയും നൽകി
ചടങ്ങിൽ മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജി ഷാജൻ അധ്യക്ഷത വഹിച്ചു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സെലിൻ ചാൾസ് ,
പഞ്ചായത്ത് മെമ്പർ രാജീവ് , ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ ഒ.ശ്രീകല, ക്ഷീര വികസന ഓഫീസർ ജെ. ഷൈമ തുടങ്ങിയവർ പങ്കെടുത്തു
- Log in to post comments