ലോകാരോഗ്യദിനാചരണം
ലോകാരോഗ്യ ദിനാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.സത്യന്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്ക ല്‍ ഓഫീസര്‍ ഡോ.റ്റി.അനിതാകുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.എല്‍.അനിതാകുമാരി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.എസ്.പാപ്പച്ചന്‍, എന്‍.ശിവരാമന്‍, അംഗങ്ങളായ ബിജിലി പി.ഈശോ, സാലി തോമസ്, രമാദേവി, മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.മായ, ജില്ലാ മീഡിയ വിഷന്‍ ഓഫീസര്‍ ഡി.ശശി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ എ.സുനില്‍ കുമാര്‍, റ്റി.കെ.അശോക് കുമാര്‍, ടെക്നിക്കല്‍ അസിസ്റ്റന്‍റ് എം.ആര്‍.അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന സെമിനാറില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജിനു ജി തോമസ് ക്ലാസ് നയിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ഇലന്തൂര്‍ ജംഗ്ഷനില്‍ നിന്നം ആരംഭിച്ച കൂട്ടനടത്തം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സാംസണ്‍ തെക്കേതില്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മുകുന്ദന്‍, ബ്ലോക്ക് പഞ്ചായത്തംഗം ജെറി ഈശോ, ആരോഗ്യ പ്രവര്‍ത്തകര്‍, ജില്ലയിലെ വിവിധ നഴ്സിംഗ് കോളേജുകളിലെ വിദ്യാര്‍ഥികള്‍, ആഷ പ്രവ ര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു.
ലോകാരോഗ്യ ദിനാചരണത്തിന്‍റെ ഭാഗമായി എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെയും പ്രധാന ആശുപത്രികളുടെയും ആഭിമു ഖ്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. (പിഎന്‍പി 835/18)
- Log in to post comments