Skip to main content

ക്ഷീരവികസനം: കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

 

കൊച്ചി: ക്ഷീര വികസന വകുപ്പ് എറണാകുളം ജില്ല വാര്‍ഷിക പദ്ധതി   201819 പ്രകാരം   തീറ്റപ്പുല്‍കൃഷി, മില്‍ക്ക്‌ഷെഡ് ഡെവലപ്‌മെന്റ് എന്നീ  പദ്ധതികളില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളില്‍ താത്പര്യമുള്ള കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

 തീറ്റപ്പുല്‍ കൃഷി, അസോള കൃഷി, ഒരു പശുയൂണിറ്റ്, രണ്ട് പശുയൂണിറ്റ്, അഞ്ച് പശുയൂണിറ്റ്, പത്ത് പശുയൂണിറ്റ്,  അഞ്ച് കിടാരി യൂണിറ്റ്, പത്ത്   കിടാരി യൂണിറ്റ് എന്നീ പദ്ധതികള്‍ക്ക് ആണ് ധനസഹായം അനുവദിക്കുക. കറവയന്ത്രം വാങ്ങുന്നതിനുള്ള ധനസഹായം, നിലവിലുള്ള ഡയറി യൂണിറ്റുകള്‍ക്കുള്ള ആവശ്യാധിഷ്ടിത ധനസഹായം എന്നീ പദ്ധതികള്‍ക്കും അപേക്ഷ നല്‍കാം. താത്പര്യമുള്ളവര്‍ തങ്ങളുടെ അടുത്ത പ്രദേശത്തുള്ള ക്ഷീര സഹകരണ സംഘങ്ങളിലോ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുകളിലോ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഏപ്രില്‍ 30-നകം സമര്‍പ്പിക്കണം. 

date