Skip to main content

ലോകാരോഗ്യ ദിനം ആചരിച്ചു

    ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലെ ലോകാരോഗ്യ ദിനാചരണം ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു.  സ്ഥാപനത്തിലെ ജൈവമാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുളള പൈപ്പ് കമ്പോസ്റ്റും കൊതുക്, കൂത്താടി നിയന്ത്രണത്തിനാവശ്യമായ ഗപ്പി മീനുകളെ വളര്‍ത്തുന്നതിനുളള ഹാച്ചറിയും ഇതോടൊപ്പം ഉദ്ഘാടനം ചെയ്തു.  ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (മെഡിക്കല്‍) ഡോ. ബിന്ദുമോഹന്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ഡോ. റീന കെ.ജെ  (പൊതുജനാരോഗ്യം) ലോകാരോഗ്യദിന വിഷയാവതരണം നടത്തി. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വി. മീനാക്ഷി  (പെതുജനാരോഗ്യം) ലോകാരോഗ്യ ദിന സന്ദേശം നല്‍കി.  മാസ് മീഡിയ ഓഫീസര്‍ ശോഭാ ഗണേഷ്, സ്റ്റാഫ് വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ സജി എന്നിവര്‍ സംസാരിച്ചു.
പി.എന്‍.എക്‌സ്.1298/18

date