Post Category
ഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിക്ക് കരുത്ത് പകരാന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറുടെ ചലച്ചിത്രം. സിറ്റി പൊലീസ് കണ്‍ട്രോള്‍ സ്റ്റേഷനിലെ ബി. അജയകുമാര്‍ നിര്‍മ്മിച്ച 'ഷൈനിംഗ് ഡയമണ്‍ഡ്‌സ് എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. പുന്നമ്മൂട് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പശ്ചാത്തലമാക്കി യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എംഫാക്ടറി മീഡിയ ഒരുക്കിയ ചിത്രത്തിന്റെ ക്യാമറ ജയന്‍ ദാസും എഡിറ്റിംഗ് അരുണ്‍ദാസുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ബി.ടി. അനില്‍കുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അശ്വിന്‍ ജോണ്‍സണ്‍ ആണ്. സുമേഷ് മധുവിന്റെ തിരക്കഥയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് പി. അഭിരാമി എന്ന വിദ്യാര്‍ത്ഥിനിയാണ്.
പി.എന്‍.എക്‌സ്.1299/18
date
- Log in to post comments