എറണാകുളം അറിയിപ്പുകള്‍
റീ-ടെന്‍ഡര്‍
കൊച്ചി: നോര്‍ത്ത് പറവൂര്‍ ഐ സി ഡി എസ് പ്രേജക്ടിലെ 179 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീസ്‌കൂള്‍ കിറ്റുകള്‍ വിതരണം വിതരണം ചെയ്യുന്നതിന് തയാറുളള അംഗീകൃത കരാറുകാരില്‍/വിതരണക്കാര്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും മത്‌സര സ്വഭാവമുളള ഇ-ദര്‍ഘാസുകള്‍ ക്ഷണിച്ചു. വിശദ വിവിരങ്ങള്‍ക്ക് http://etenders.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍ 2448803.
ഭിന്നശേഷിക്കാര്‍ക്കുളള താത്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കൊച്ചി: ഭിന്നശേഷിക്കാര്‍ക്കുളള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 2021-23 വര്‍ഷത്തേക്കുളള സീനിയോറിറ്റി ലിസ്റ്റ് തയാറാക്കുന്നതിന്റെ ഭാഗമായി താത്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ഓഫീസില്‍ നേരിട്ടെത്തിയോ www.eemployment.kerala.gov.in വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനിലോ ലിസ്റ്റ് പരിശോധിക്കാവുന്നതും എന്തെങ്കിലും ആക്ഷേപമുളള പക്ഷം നവംബര്‍ 30 നകം മേല്‍പ്പറഞ്ഞ വെബ്‌സൈറ്റില്‍ പ്രിസിദ്ധീകരിച്ചിട്ടുളള പ്രൊവിഷണല്‍ സീനിയോറിറ്റി ലിസ്റ്റിലെ ഉദ്യോഗാര്‍ഥിയുടെ പേരിന് നേരെയുളള അപ്പീല്‍ മെനു മുഖേനയോ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുളള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് എത്തിയോ പരാതിപ്പെടാം.
ഇന്റര്‍വ്യൂ മാറ്റിവച്ചു
കൊച്ചി: ഇലക്ഷന്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മഹാരാജാസ് കോളേജില്‍ ഈ മാസം 10-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന താത്കാലിക തസ്തികയിലേക്കുളള ഇന്റര്‍വ്യൂ മാറ്റിവച്ചു. വിശദവിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
താത്കാലിക സെലക്ട് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ 2021-23 കാലയളവിലേയ്ക്കുള്ള താത്കാലിക സെലക്ട് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഫീസില്‍ നേരിട്ടെത്തിയോ www.eemployment.kerala.gov.in സൈറ്റ് മുഖേനയോ സെലക്ട് ലിസ്റ്റുകള്‍ പരിശോധിക്കാം. പരാതികള്‍ സൈറ്റിലെ അപ്പീല്‍ മെനു മുഖേനയോ ഓഫീസില്‍ നേരിട്ടെത്തിയോ നല്‍കാം.
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി; വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികുടെ മക്കള്‍ക്കുളള 2020-21 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് എട്ടാം ക്ലാസു മുതലുളള വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പതിനൊന്നാം ക്ലാസു മുതലുളള കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ യോഗ്യതാ പരീക്ഷയ്ക്ക് 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയിരിക്കണം. അപേക്ഷാ ഫോറവും വിശദവിവരങ്ങളും എറണാകുളം ജില്ലാ ഓഫീസില്‍ നിന്നും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. വെബ്‌സൈറ്റ് www.kmtwwfb.org പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 31 വരെ എറണാകുളം (എസ്.ആര്‍.എം റോഡ്) ജില്ലാ ഓഫീസില്‍ സ്വീകരിക്കും. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2401632.
ഭാഗ്യക്കുറി ക്ഷേമനിധി; വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: 2020 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി, എച്ച്.എസ്.സി (സ്റ്റേറ്റ് ആന്റ് സിബിഎസ്ഇ സിലബസ്) ടി.എച്ച്.എസ്.എല്‍.സി, വി.എച്ച്.എസ്.സി എന്നീ വിഭാഗങ്ങളിലായി ഉയര്‍ന്ന മാര്‍ക്കു വാങ്ങിയ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലായി യഥാക്രമം 3000, 2500, 2000 രൂപ വീതം വിദ്യാഭ്യാസ അവാര്‍ഡ് ജില്ലാ തലത്തില്‍ വിതരണം ചെയ്യും. കൂടാതെ ഉപരിപഠനത്തിനു ഒറ്റ തവണ സ്‌കോളര്‍ഷിപ് പദ്ധതി പ്രകാരം ആനുകൂല്യം നല്‍കുന്നതിനും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് സഹിതം ഡിസംബര്‍ 10-ന് മുമ്പായി ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പിക്കണം
- Log in to post comments