Skip to main content

നവകേരളത്തിനായുള്ള  മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ജില്ല ഏറെ മുന്നില്‍

 നവകേരള സൃഷ് ടിക്കായുള്ള സംസ്ഥാന സര്‍ക്കാരിന്റെ വികസന മിഷനുകളുടെ പ്രവര്‍ത്തനങ്ങളില്‍ ജില്ല  മുന്നേറുന്നു. ലൈഫ്, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം,  ആര്‍ദ്രം തുടങ്ങിയ മിഷനുകളിലൂടെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടത്തുന്നതെന്ന് ജില്ലാ മിഷന്‍ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അന്നപൂര്‍ണാദേവി പറഞ്ഞു.  നവകേരള സൃഷ്ടിക്കായുള്ള  മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കളക് ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു പ്രസിഡന്റ്. 

ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ പട്ടിക അന്തിമമാക്കുന്നതിനുള്ള പ്രവര്‍ത്തനം ജില്ലയില്‍ സജീവമായി നടന്നു വരികയാണെന്ന് ജില്ലാ കളക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു. ഭൂരഹിതഭവന രഹിതര്‍, ഭൂമിയുള്ള ഭവന രഹിതര്‍ എന്നിങ്ങനെ രണ്ട് ഗുണഭോക്തൃ പട്ടികകളാണ് ജില്ലയില്‍ തയാറാക്കി വരുന്നത്. ആദ്യഘട്ടത്തില്‍ 57 തദ്ദേശ സ്ഥാപനങ്ങളില്‍ ലഭ്യമായ അപ്പീലുകള്‍ പരിശോധിച്ച്  ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ 3175 ആക്ഷേപങ്ങള്‍ ജില്ലാ കളക് ടറുടെ തലത്തില്‍ തീര്‍പ്പാക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കി.  രണ്ടാം ഘട്ടത്തില്‍ അര്‍ഹരായി 948 ഗുണഭോക്താക്കളെ കൂടി കണ്ടെത്തി. രണ്ടാംഘട്ട അപ്പീല്‍ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ലൈഫ് മിഷന്‍ സോഫ്‌വെയറില്‍ ഡാറ്റാ എന്‍ട്രി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ 13 നകം   പൂര്‍ത്തീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ഗ്രാമസഭകള്‍ 16 ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ത്തീകരിച്ചു. 13 പഞ്ചായത്തുകളില്‍ പുരോഗമിക്കുന്നു.  എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഗ്രാമസഭകള്‍  പൂര്‍ത്തീകരിച്ച് 30 നകം ഗുണഭോക്തൃ പട്ടിക അന്തിമമാക്കണം.  

സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും നടപ്പിലാക്കിയതും 2016  മാര്‍ച്ച് 31 നകം കരാര്‍ വച്ച് പൂര്‍ത്തിയാക്കാത്തതുമായ  വീടുകള്‍ ഫെബ്രുവരി 28 നകം പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക് ടര്‍ പറഞ്ഞു.  ജില്ലയില്‍ 65 തദ്ദേശ സ്ഥാപനങ്ങളിലായി 1800 ഓളം ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. കൃത്യമായ പരിശോധനക്ക് ശേഷം 13 നകം ഈ ഗുണഭോക്തൃ പട്ടികയും അന്തിമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ലൈഫ് മിഷന്‍ കണ്‍വീനറായ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക് ട് ഡയറക് ടര്‍ ജി. കൃഷ്ണകുമാര്‍ പറഞ്ഞു. 

ഹരിതകേരളം മിഷന്റെ ഭാമായി ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ഹരിത കര്‍മസേനയുടെ അജൈവ മാലിന്യ സംഭരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിനുള്ള നടപടികള്‍ നടന്നു വരുന്നു. ആശുപത്രികളില്‍ ശുചിത്വമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികള്‍ നടത്തുന്നതിനും  ജൈവ-അജൈവ മാലിന്യ നിര്‍മാര്‍ജനത്തിന് ഹരിതസേനയുടെ ഫലപ്രദമായ ഉപയോഗം സാധ്യമാക്കുന്നതിനും  നടപടി സ്വീകരിക്കും.

വരട്ടാര്‍, പള്ളിക്കലാര്‍, കോലറയാര്‍ പുനരുജ്ജീവന പദ്ധതികളുടെ മാതൃകയില്‍ ജില്ലയില്‍ കൂടുതല്‍ ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനും ശുചിയാക്കുന്നതിനും പദ്ധതികള്‍ നടപ്പിലാക്കും. ഇതിനായി മാസ്റ്റര്‍പ്ലാന്‍ തയാറാക്കും. ജലവിഭവ , ഭൂജല, സോയില്‍ സര്‍വെ വകുപ്പുകളുടെ ഏകീകൃത പ്രവര്‍ത്തനം ഉറപ്പു വരുത്തും. കൃഷിവികസനത്തിന്റെ ഭാഗമായി ജില്ലയില്‍ ആകെ 350 ഹെക്ടര്‍ തരിശ് നിലം കൃഷി യോഗ്യമാക്കുന്നതിന് നടപടി സ്വീകരിച്ചു. കരനെല്‍കൃഷിയുടെ ഭാഗമായി 142.4 ഹെക് ടര്‍ ഭൂമിയില്‍ കൃഷി ഇറക്കാന്‍ സാധിച്ചു. ഗ്രോബാഗ് കൃഷി, ഫലവൃക്ഷത്തൈ വിതരണം, കുരുമുളക് തൈ വിതരണം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി. 295.5 ഹെക് ടര്‍ സ്ഥലത്തെ തെങ്ങുകൃഷിക്ക് വിവിധ കാര്‍ഷിക ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു. 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുവാനുള്ള നടപടി നടന്നു വരുന്നു. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലെ ഓരോ വിദ്യാലയങ്ങളെ അഞ്ചു കോടി രൂപ വീതം നല്‍കി നവീകരിക്കുന്നതിന് തിരഞ്ഞെടുത്തു. ഇതിനു പുറമേ കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന നൂറു വര്‍ഷമോ, അന്‍പത് വര്‍ഷമോ പൂര്‍ത്തിയാക്കിയ സ്‌കൂളുകളെ പ്രത്യേക ധനസഹായ പദ്ധതിയില്‍പ്പെടുത്തി മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു. 
കൂടാതെ ജൈവവൈവിധ്യ പാര്‍ക്ക്, ഓട്ടിസം പാര്‍ക്ക്, ടാലന്റ് ലാബ് എന്നീ പദ്ധതികളും ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.

 
യോഗത്തില്‍ ആസൂത്രണ സമിതിയംഗങ്ങളായ സാം ഈപ്പന്‍, എലിസബത്ത് അബു, ലീല മോഹന്‍, കെ ജി അനിത, ജില്ലാ പ്ലാനിങ് ഓഫീസര്‍ വി.ആര്‍. മുരളീധരന്‍ നായര്‍, ഹരിതകേരളം കോ- ഓര്‍ഡിനേറ്റര്‍ ആര്‍ രാജേഷ്, വിവിധ വകുപ്പ്  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date