ജീവനക്കാരെ ആവശ്യമുള്ള തൊഴിലുടമകള്‍ രജിസ്റ്റര്‍ ചെയ്യണം
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ്‌റ എക്‌സ്-ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിലൂടെ തൊഴില്‍ രജിസ്‌ട്രേഷനും പ്രാഥമിക പരിശീലനവും നേടി തൊഴിലവസരം കാത്തുനില്‍ക്കുന്നവരുടെ ബൃഹത്തായ ഡാറ്റാബേസ് ലഭ്യമാണ്. ആരോഗ്യമേഖല, ടെലികോം, ഐടി, വിദ്യാഭ്യാസം, ഒട്ടോമൊബൈല്‍, ബി പി ഒ, സെയില്‍സ്, മാര്‍ക്കറ്റിങ്, അക്കൗണ്ടിങ്, ഹോട്ടല്‍ മാനേജ്‌മെന്റ്, വസ്ത്ര വ്യാപാരം, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, സേവനം തുടങ്ങിയവയില്‍ ധാരാളം തോഴിലന്വേഷകരുണ്ട്. പ്ലസ്ടു മുതല്‍ ബിരുദാനന്തര ബിരുദങ്ങളും പ്രൊഫഷണല്‍യോഗ്യതകളും നേടിയവര്‍ ഇതിലുണ്ട്.തൊഴില്‍ ദാതാക്കള്‍ എംപ്ലോയബിലിറ്റി സെന്ററില്‍ ആയിരം രൂപ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസ് അടച്ചാല്‍ എത്ര തവണ വേണമെങ്കിലും ഏത് ജില്ലകളിലേക്കും ഇന്റര്‍വ്യൂ നടത്തി ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം. ഇന്റര്‍വ്യൂ നടത്താനുള്ള സ്ഥലവും മറ്റ് സൗകര്യങ്ങളും സൗജന്യമാണ്. മറ്റ് ചിലവുകള്‍ യാതൊന്നുമില്ല.താല്‍പ്പൂര്യമുള്ള തൊഴിലുടമകളോ പ്രധിനിധികളോ ഏപ്രില്‍ 30നകം മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ പേര് റജിസ്റ്റര്‍ ചെയ്യണം. ഫോണ്‍:0483 2734737, 8078428570.
- Log in to post comments