Skip to main content

ഭിന്നശേഷിക്കാര്‍ക്ക് വ്യക്തിഗത പരിപാലന പദ്ധതി

 

    ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് വ്യക്തിഗത പരിപാലന പദ്ധതി തയ്യാറാക്കുന്നതിനുള്ള വിവരശേഖരണം സാമൂഹ്യനീതി വകുപ്പ് ആരംഭിച്ചു.  ഓരോ ഭിശേഷിയുളള വ്യക്തിക്കും അനുയോജ്യമായ പുനരധിവാസ പദ്ധതി ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് വ്യക്തിഗത പരിപാലന പദ്ധതി തയ്യാറാക്കുന്നത്.2015 ലെ ഭിന്നശേഷി സെന്‍സസ് പ്രകാരം ജില്ലയില്‍ ഒരു ലക്ഷത്തിലേറെ ഭിന്നശേഷിക്കാരുണ്ട്.  ഇവരുടെ വീടുകള്‍ സന്ദര്‍ശിച്ച് വിവരശേഖരണം നടത്തി പ്രസ്തുത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിദഗ്ധര്‍ വ്യക്തിഗത പരിപാലന പദ്ധതി തയ്യാറാക്കുക.  അങ്കണവാടി പ്രവര്‍ത്തകര്‍ മുഖേനയാണ് വിവരശേഖരണം നടത്തുന്നത്.  ഇതിനായി ജില്ലയിലെ 1000 അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി.  ഒരാള്‍ 100 പേരുടെ വിവരങ്ങളാണ് ശേഖരിക്കുക.  വിവരശേഖരണത്തിന് ശിശുവികസന പദ്ധതി ഓഫീസര്‍മാരാണ് നേതൃത്വം നല്‍കുന്നത്.

ലോകാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച്  കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയുടേയും, ജീവനക്കാരുടെ സാംസ്‌കാരിക സംഘടനയായ സര്‍ഗ്ഗയുടേയും  സംയുക്ത ആഭിമുഖ്യത്തില്‍, ജീവനക്കാര്‍ക്ക് അടിസ്ഥാന ജീവന്‍ രക്ഷാ സഹായ പരിശീലനം (ആഘട)  നല്‍കുന്നു.  ഫെബ്രുവരി ഏഴിന് ശനിയാഴ്ച  ഉച്ച കഴിഞ്ഞു രണ്ടു മണിക്ക് ആരംഭിക്കുന്ന പരിശീലന പരിപാടി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എ. നളിനാക്ഷന്‍ ഉത്ഘാടനം ചെയ്യുന്നതാണ്.  സര്‍വകലാശാലയുടെ ഏഴാമത്തെ നിലയില്‍ പരിശീലനത്തിനാവശ്യമായ പ്രത്യേക   സജ്ജീകരണങ്ങളൊരുക്കിയിട്ടുണ്ട്.   തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ അനസ്തേഷ്യ വിഭാഗത്തിലെ പ്രൊഫസര്‍ (ഡോ.) മായാ, ഡോ. അഞ്ജു, ഡോ. ആശിഷ് തുടങ്ങിയര്‍ പരിശീലനത്തിന് നേതൃത്വം  നല്‍കും.
      ദൈനം ദിന ജീവിതത്തില്‍ വര്‍ധിച്ചു വരുന്ന ആകസ്മിക ദുരന്തങ്ങളില്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കാതെ അവശ്യഘട്ടങ്ങളില്‍   അടിസ്ഥാന ജീവന്‍ രക്ഷാ സഹായം നല്‍കുന്നതിന് പര്യാപ്തമായ സാമൂഹ്യ അവബോധം സൃഷ്ടിച്ചെടുക്കുന്നതിനുതകുന്ന വിധമാണ് പരിശീലന പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളതെന്നു അക്കാദമിക് വിഭാഗം ഡീന്‍ ഡോ. വി. വി. ഉണ്ണികൃഷ്ണന്‍ പ്രസ്താവിച്ചു.

date