Skip to main content

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പ്:  റെക്കോര്‍ഡ് നേട്ടവുമായി ജില്ല

 

കൊച്ചി: സാമ്പത്തിക വര്‍ഷം പൂര്‍ത്തിയായപ്പോള്‍ പദ്ധതി നടത്തിപ്പില്‍ ലക്ഷ്യം ഭേദിച്ച് റെക്കോര്‍ഡ് നേട്ടവുമായി എറണാകുളം ജില്ല ഒന്നാം സ്ഥാനത്ത്. 549.7 കോടി രൂപയില്‍ 495 കോടി ചെലവഴിച്ച് 90% നേട്ടമാണ് ജില്ല കൈവരിച്ചത്. എറണാകുളം ജില്ല പഞ്ചായത്ത് 84% നേട്ടത്തോടെ സംസ്ഥാനത്ത് ജില്ല പഞ്ചായത്തുകളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 100% നേട്ടം കൈവരിച്ച തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണത്തിലും ജില്ല റെക്കോര്‍ഡിട്ടു. മൂന്ന് മുനിസിപ്പാലിറ്റികളിലും എട്ട് ബ്ലോക്ക് പഞ്ചായത്തുകളും 25 ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പടെ ആകെ 111 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ 36 എണ്ണം 100% പദ്ധതി തുക വിനിയോഗിച്ചു. 

പൊതുവിഭാഗത്തില്‍ 87% വും പട്ടികജാതി വിഭാഗത്തില്‍ 85% വും പട്ടിക വര്‍ഗ വിഭാഗത്തില്‍ 83% വും പുരോഗതി കൈവരിച്ചു. ഗ്രാമപഞ്ചായത്തുകള്‍ 94% വും ബ്ലോക്ക് പഞ്ചായത്തുകള്‍ 94% മുനിസിപ്പാലിറ്റികള്‍ 93% വും ജില്ല പഞ്ചായത്ത് 85% വും കൊച്ചി കോര്‍പ്പറേഷന്‍ 76% വും പുരോഗതി കൈവരിച്ചു. 

അശമന്നൂര്‍, ശ്രീമൂലനഗരം, പാറക്കടവ്, ഉദയംപേരൂര്‍, കാലടി, കാഞ്ഞൂര്‍, വാഴക്കുളം, നെടുമ്പാശേരി, കോട്ടുവള്ളി, ആലങ്ങാട്, തുറവൂര്‍, വടക്കേക്കര, ചിറ്റാറ്റുകര, കടുങ്ങല്ലൂര്‍, ചോറ്റാനിക്കര, ചെങ്ങമനാട്, വരാപ്പുഴ, ചൂര്‍ണ്ണിക്കര, രായമംഗലം, ഇലഞ്ഞി, കോട്ടപ്പടി, കൂവപ്പടി, മഞ്ഞള്ളൂര്‍, തിരുമാറാടി, മുളന്തുരുത്തി എന്നിവയാണ് 100% പദ്ധതി തുക വിനിയോഗിച്ച ഗ്രാമപഞ്ചായത്തുകള്‍. ആലുവ, നോര്‍ത്ത് പറവൂര്‍, കോതമംഗലം എന്നിവയാണ് 100% പദ്ധതി തുക വിനിയോഗിച്ച മുനിസിപ്പാലിറ്റികള്‍. പാറക്കടവ്, പറവൂര്‍, അങ്കമാലി, കൂവപ്പടി, വാഴക്കുളം, വൈപ്പിന്‍, പള്ളുരുത്തി, പാമ്പാക്കുട എന്നീ ബ്ലോക്ക് പഞ്ചായത്തുകളും 100% തുക വിനയോഗിച്ചു.

date