Post Category
ഓൺലൈൻ ഡിബേറ്റ് മത്സരം: അഭിരാമി വാര്യർക്ക് ഒന്നാം സ്ഥാനം
ഗാന്ധിജയന്തിയോടനുബന്ധിച്ച് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കും വിദ്യാർത്ഥികൾക്കുമായി ഓൺലൈനിൽ നടത്തിയ ഡിബേറ്റ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ലഹരിമുക്ത നവകേരളം-യുവജനകൂട്ടായ്മകളിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരത്തിൽ കോട്ടയം പാല കുര്യനാട് സെന്റ് ആൻസ് എച്ച്.എസ്.എസിലെ അഭിരാമി.ജി.വാര്യർക്ക് ഒന്നാം സ്ഥാനവും, ഇടുക്കി ഉപ്പുതുറ സെന്റ് ഫിലോമിനാസ് എച്ച്.എസ്.എസിലെ മെറീന റെജിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.
ലഹരിമുക്ത നവകേരളം വെല്ലുവിളികൾ പരിഹാരമാർഗ്ഗങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി രക്ഷകർത്താക്കൾക്കായി നടത്തിയ മത്സരത്തിൽ കാസർകോട് നിലേശ്വരം പട്ടേന മരങ്ങാട്ട് ഇല്ലത്ത് ബിന്ദു.എസ് ഒന്നാം സ്ഥാനവും കണ്ണൂർ ഏഴോം കൊട്ടില.പി.ഒയിൽ പരിയാരം മീച്ചിലെ വീട്ടിൽ കൃഷ്ണപ്രഭ രണ്ടാം സ്ഥാനവും നേടി.
പി.എൻ.എക്‌സ്. 3972/2020
date
- Log in to post comments