എറണാകുളം അറിയിപ്പുകള്‍
അറിയിപ്പുകള്‍
ആട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി;
കുടിശിക അടയ്ക്കുന്നതിനുളള സമയപരിധി ദീര്‍ഘിപ്പിച്ചു
കൊച്ചി: കേരള ആട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി പദ്ധതിയില്‍ അംഗത്വം എടുത്തതിനു ശേഷം അംശാദായം ഒടുക്കുന്നതില്‍ മുടക്കം വരുത്തിയ എല്ലാ തൊഴിലാളികള്‍ക്കും കുടിശിക അടയ്ക്കുന്നതിനുളള സമയപരിധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. ഈ അവസരം ഫലപ്രദമായി വിനിയോഗിക്കണമെന്ന് എറണാകുളം അഡീഷണല്‍ ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.
ഐ.ടി.ഐ ഒഴിവ്
കൊച്ചി: കളമശേരി വനിത ഐ.ടി.ഐ യിലേക്ക് 2020-21 പ്രവേശനത്തില്‍ പട്ടികവര്‍ഗം, മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകളില്‍ ഏതാനും ഒഴിവുകളുണ്ട്. താത്പര്യമുളളവര്‍ ആവശ്യമായ രേഖകള്‍ സഹിതം നവംബര്‍ 16 ന് വൈകിട്ട് അഞ്ചിന് മുമ്പ് നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2544750.
- Log in to post comments