Skip to main content

ഫാന്‍സി നമ്പര്‍ ലേലം  510,000 രൂപയ്ക്ക്

 

കൊച്ചി: അങ്കമാലി സബ്‌റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നടന്ന വാശിയേറിയ ലേലത്തില്‍ കെ എല്‍ 63 എഫ് 1 എന്ന ഫാന്‍സി നമ്പര്‍ 510,000 രൂപയ്ക്ക് അങ്കമാലി കോതകുളങ്ങര ടെമ്പിള്‍ നഗര്‍ സൂപര്‍ സാന്റ് ആന്റ് അഗ്രിഗേറ്റ്‌സ് മാനേജിംഗ് പാര്‍ട്ണര്‍ കെ ബിനില്‍ ജോണ്‍ കരസ്ഥമാക്കി. ടൊയോട്ട ലാന്റ് ക്രൂയിസര്‍ 200 സീരിസ് വാഹനത്തിനായാണ് നമ്പര്‍ സ്വന്തമാക്കിയത്. ലേലത്തില്‍ എറണാകുളം ആര്‍ടിഒ റെജി പി വര്‍ഗീസ്, അങ്കമാലി ജോയിന്റ് ആര്‍ടിഒ ജി അനന്തകൃഷ്ണന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ലേലം നടന്നത്. 

date