Post Category
കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി
കോവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമായതിനെത്തുടര്‍ന്ന് തിരുവന്തപുരം കോര്‍പ്പറേഷനിലെ കാഞ്ഞിരംപാറ, പി.റ്റി.പി നഗര്‍, ജഗതി(കുറുക്കുവിളാകം, കണ്ണേറ്റുമുക്ക് റസിഡന്‍സ് പ്രദേശങ്ങള്‍), നേമം, പാപ്പനംകോട്, എസ്റ്റേറ്റ് വാര്‍ഡ്(പേരേക്കോണം, സത്യന്‍ നഗര്‍, ചവിഞ്ചിവിള, മലമേല്‍ക്കുന്ന് പ്രദേശങ്ങള്‍), മേലാംകോട്, വഞ്ചിയൂര്‍(ചെറുക്കുളം കോളനി, ലുക്ക്സ് ലെയിന്‍ അംബുജവിലാസം പ്രദേശങ്ങള്‍), പാല്‍കുളങ്ങര(തേങ്ങാപ്പുര ലെയിന്‍, കവറടി ലെയിന്‍ പ്രദേശങ്ങള്‍), കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ കളിപ്പാറ(പടപ്പാറ പ്രദേശം), വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ പെരിങ്ങമല, ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ മരിയപുരം, വ്ളാത്താങ്കര എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.
date
- Log in to post comments