Skip to main content

പോസ്റ്റര്‍ പ്രകാശനം ചെയ്തു

തിരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹൃദമാവട്ടെ എന്നഭ്യര്‍ത്ഥിച്ച് മലപ്പുറം ജില്ലാ ശുചിത്വ മിഷന്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഒ. ജ്യോതിഷിന് നല്‍കി പ്രകാശനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോട്ടണ്‍ തുണി, പേപ്പര്‍, പോളി എത്തിലിന്‍ തുടങ്ങിയ പരിസ്ഥിതി വസ്തുകളില്‍ മാത്രമേ പ്രചാരണം നടത്താന്‍ പാടുകയുള്ളൂ എന്ന ഇലക്ഷന്‍ കമ്മീഷന്റെ ഉത്തരവിനെ തുടര്‍ന്നാണ് ഇത്. പരസ്യ പ്രചാരണത്തില്‍ പ്ലാസ്റ്റിക് - പേപ്പര്‍, നൂല്‍, റിബണ്‍, പി.വി.സി. എന്നിവ കൊണ്ടുള്ള ബോര്‍ഡ്, ബാനര്‍, കൊടിതോരണങ്ങള്‍ എന്നിവ പാടില്ല. ഏത് തരം വസ്തുവില്‍ ഏത് സ്ഥാപനത്തില്‍ നിന്നാണ് പ്രിന്റ് ചെയ്തത് എന്നും രേഖപ്പെടുത്തണം. നിയമം ലംഘിച്ച് പ്രിന്റിംഗ് നടത്തി നല്‍കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനും 10,000, 25,000, 50,000 രൂപ സ്ഥാനാര്‍ത്ഥി/രാഷ്ട്രീയ പാര്‍ട്ടി/സ്ഥാപനങ്ങളില്‍ നിന്ന് ഫൈന്‍ ഈടാക്കാനും നിയമം അനുശാസിക്കുന്നു. എല്ലാവരും സഹകരിക്കണമെന്നും പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പായി വരും തിരഞ്ഞെടുപ്പ് മാറട്ടെയെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, എസ്.പി., ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date