സന്തോഷ് ട്രോഫി വിജയദിനാഘോഷം
സന്തോഷ് ട്രോഫി കിരീടം കേരളം നേടിയതിന്റെ വിജയാഘോഷം മലപ്പുറത്ത് നടന്നു. ടൗണ്‍ ഹാളില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര കലക്ട്രേറ്റില്‍ സമാപിച്ചു. വിജയാഘോഷത്തിന്റെ ഉദ്ഘാടനം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പി.ഉബൈദുള്ള എം.എല്‍.എ നിര്‍വ്വഹിച്ചു. സന്തോഷ് ട്രോഫിയില്‍ കളിച്ച മലപ്പുറം ജില്ലക്കാരായ അഫ്ദല്‍, ഷെരീഫ്, എന്നിവരെ അനുമോദിച്ചു. ഇനിയും നിരവധി കളിക്കാരെ വളര്‍ത്തിയെടുക്കാന്‍ മലപ്പുറത്തുകാര്‍ക്ക് കഴിയുമെന്ന് പി.ഉബൈദുള്ള എംഎല്‍എ പറഞ്ഞു. പഞ്ചായത്ത് തലത്തില്‍ ഫുട്‌ബോള്‍ കോച്ചിംഗ് ഫണ്ട് വകയിരുത്തുന്നതോടൊപ്പം സ്റ്റേഡിയങ്ങള്‍ ഉണ്ടാക്കുന്നതിന് എം.എല്‍.എ ഫണ്ടില്‍ നിന്ന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.
ടി.വി. ഇബ്രാഹീം എ.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മലപ്പുറത്തെപ്പോലെ കേരളത്തില്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ജില്ല വേറെ ഇല്ലെന്ന് എ.ഡി.എം വി. രാമചന്ദ്രന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ശംസുദ്ദീന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ നിര്‍മ്മല കുമാരി, ജയ ശങ്കര്‍ പ്രസാദ്, ഫിനാന്‍സ് ഓഫീസര്‍ സന്തോഷ്, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കാഞ്ഞിരാല അബ്ദുല്‍ കരീം, സംസ്ഥാന ഫുട്‌ബോള്‍ പ്രസിഡന്റ് മുഹമ്മദ് സലീം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി രാജുനാരായണന്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
- Log in to post comments