എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ധനസഹായം
മെഡിക്കല്‍ / എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലന ധനസഹായത്തിന് സര്‍ക്കാര്‍ / എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവരും പ്രമുഖ സ്ഥാപനങ്ങളില്‍ പരിശീലനം നേടുന്നവരുമായ പട്ടികജാതി വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക് അപേക്ഷിക്കാം. നിലവില്‍ സയന്‍സ് വിഷയമെടുത്ത് പ്ലസ് വണ്‍ പഠിക്കുന്നവരും എസ്.എസ്.എല്‍.സി ക്ക് എല്ലാ വിഷയങ്ങള്‍ക്കും ചുരുങ്ങിയത് ബി പ്ലസ് ഗ്രേഡില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കുമാണ് അവസരം. വാര്‍ഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ കവിയരുത്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജാതി, വരുമാനം, എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റ്, ബാങ്ക് അക്കൗ ് പാസ്ബുക്കിന്റെ പകര്‍പ്പ്, നിലവില്‍ കോച്ചിങ്ങിന് പോകുന്ന സ്ഥാപനത്തിലെ സാക്ഷ്യപത്രവും ഫീസ് അടച്ച രസീതും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 30 ന് വൈകീട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം. നിര്‍ദ്ദിഷ്ട തിയ്യതിക്കു ശേഷം നല്‍കുന്നതും വ്യക്തമായി പൂരിപ്പിക്കാത്തതുമായ അപേക്ഷകള്‍ യാതൊരു അറിയിപ്പും കൂടാതെ നിരസിക്കും. വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും ജില്ലാ / ബ്ലോക്ക് / മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍ - 0491 2505005
- Log in to post comments