Post Category
ജില്ലാതല ശിശുദിനാഘോഷം
എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ
കുട്ടികൾ നേതൃത്വം നൽകുന്ന ജില്ലാതല ശിശുദിനാഘോഷ
പരിപാടി നവംബർ 14
ശനിയാഴ്ച രാവിലെ 10ന് കടവന്ത്ര സോയൂസ് ലൈബ്രറി ഹാളിൽ നടക്കും .
പ്രൊഫസർ എം. കെ സാനു
സമ്മാനദാനവും
ജോൺ ഫെർണാണ്ടസ് എം.എൽ.എ
ശിശുദിന സ്റ്റാംപ് പ്രകാശനവും നടത്തും .
ജില്ലാ ശിശുക്ഷേമ സമിതിയുടെ
ശിശുദിന പരിപാടിയിൽ എൽ പി വിഭാഗത്തിൽ നിന്നും
ഒന്നാം സമ്മാനം നേടിയ
മീര .എസ് .മേനോൻ കുട്ടികളുടെ പ്രധാനമന്ത്രി ആകും .
യുപി വിഭാഗത്തിൽ നിന്നും ഒന്നാം സമ്മാനം നേടിയ മൃദുല .എസ്
പ്രസിഡണ്ട് ആകും .
ആരാധ്യ ,
ലയ ആൻറണി, അഹല്യ,
ശ്രുതി സന്തോഷ്
തുടങ്ങിയവർ പ്രസംഗിക്കും .
കോവിഡ് പശ്ചാത്തലത്തിൽ
ഇത്തവണ ശിശുദിനറാലി ഉണ്ടായിരിക്കില്ല
സമ്മേളനം ,
സമ്മാനവിതരണം
എന്നിവ ഉണ്ടായിരിക്കുമെന്ന്
ശിശുക്ഷേമ സമിതി സെക്രട്ടറി
അഡ്വ. സുനിൽ ഹരീന്ദ്രൻ അറിയിച്ചു .
date
- Log in to post comments