Post Category
ദർഘാസ് ക്ഷണിച്ചു
സർക്കാർ മാനസികാരോഗ്യകേന്ദ്രത്തിന്റെ ചുറ്റുമതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്ന മരങ്ങളും വൃക്ഷത്തൈകളും മുറിച്ചു മാറ്റിക്കൊണ്ടു പോവുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് ഡിസംബർ 7ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി മാനസികാരോഗ്യകേന്ദ്രത്തിൽ ലഭിക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് 12.30ന് ദർഘാസുകൾ തുറന്നു പരിശോധിക്കും. ഫോൺ: 0487-2383684. ഇ-മെയിൽ mhcthrissur@gmail.com
date
- Log in to post comments