ശിശുദിനാഘോഷം: നിയ സുരേന്ദ്രന്‍ കുട്ടികളുടെ പ്രധാനമന്ത്രി, ശ്വേത എസ്. പ്രസിഡണ്ട്, നിവേദ്യ സ്പീക്കര്‍
ജില്ലാ ശിശുക്ഷേമ സമതിയുടെ ശിശുദിനാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ കുട്ടികളുടെ പ്രധാനമന്ത്രിയായി മരുതോങ്കര ജിഎല്‍പി സ്‌ക്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി നിയ സുരേന്ദ്രനെയും പ്രസിഡണ്ടായി സെന്റ് ജോസഫ് ആഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്വേത എസ.് നായരെയും സ്പീക്കറായി വടയം നടുപ്പൊയില്‍ യുപി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി നിവേദ്യയെയും തെരഞ്ഞെടുത്തു. എല്‍ പി, യു പി വിഭാഗം പ്രസംഗ മത്സരത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
പെരിങ്ങൊളം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ബി.ഹിരണ്‍ സ്വാഗത പ്രസംഗവും തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് യു പി സ്‌ക്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹയ ഹനാന്‍ കൃതജ്ഞത പ്രസംഗവും നിര്‍വ്വഹിക്കും.
നവംബര്‍ 14 രാവിലെ 10 മണിക്ക് ചേവായൂര്‍ അങ്കണവാടി അധ്യാപികാ പരിശീലന കേന്ദ്രത്തില്‍ കോവിഡ് മാനദണ്ഡം പാലിച്ച് നടക്കുന്ന ചടങ്ങ് സ്‌കൂള്‍ അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും തത്സമയം കാണുന്നതിന് നവ മാധ്യമത്തിലൂടെ സൗകര്യമൊരുക്കും.
നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഐസക് ഈപ്പന്‍, സംസ്ഥാന ശിശുക്ഷേമ സമിതി ജോയന്റ് സെക്രട്ടറി മീരാ ദര്‍ശക്, എഡിസി ജനറല്‍ നിബു ടി.കുര്യന്‍ എന്നിവര്‍ ശിശുദിന സന്ദേശം നല്‍കും. ചടങ്ങില്‍ എല്‍ പി, യു പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കഥ, കവിത, ഉപന്യാസം എന്നീ മത്സരങ്ങളുടെ ഫലപ്രഖ്യാപനം, സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ശിശുദിനസ്റ്റാമ്പ് പ്രകാശനം എന്നിവയും നടത്തുമെന്ന് ജില്ലാ സെക്രട്ടറി വി.ടി.സുരേഷ് അറിയിച്ചു.
- Log in to post comments