ശിശുദിന വാരാഘോഷം: വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ വനിതാ ശിശു വികസനവകുപ്പ് കോഴിക്കോട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും സംയുക്തമായി നടത്തുന്ന ശിശുദിന വാരാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും. 10 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ 'പ്രകൃതിയുടെ നിറങ്ങള്‍', 6 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ പകര്‍ത്തിയ 'നിങ്ങളുടെ കുട്ടികളുമൊത്തുള്ള സന്തോഷനിമിഷങ്ങള്‍' ഫോട്ടോഗ്രാഫി മത്സരം. 12 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 'ഓണ്‍ലൈന്‍ വിദ്യാഭാസവും കുട്ടികള്‍
നേരിടുന്ന വെല്ലുവിളികളും' എന്ന വിഷയത്തില്‍ ഉപന്യാസ രചന. 8 വയസ്സിനും 11 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 'കുട്ടികളുടെ അവകാശങ്ങള്‍' എന്ന വിഷയത്തില്‍ പോസ്റ്റര്‍ നിര്‍മ്മാണം: എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തിയതി നവംബര്‍ 16. ഇമെയില്‍ വിലാസം: childrensf...@gmail.com. ഫോണ്‍: 04952378920
- Log in to post comments