ഉദയം ഹോം അന്തേവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് എന്ന സ്വപ്നം പൂവണിഞ്ഞു
തെരുവില്‍ കഴിഞ്ഞവരെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പുനരധിവസിപ്പിച്ച ഉദയം ഹോമിലെ അന്തേവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് എന്ന സ്വപ്നം പൂവണിഞ്ഞു. കനറാ ബാങ്കുമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്മാള്‍ സേവിംഗ്സ് പ്രകാരം അന്തേവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കാനുള്ള പദ്ധതിക്ക് തുടക്കമായി.
ജില്ലാ കലക്ടര്‍ സാംബശിവ റാവു പരിപാടി ഉദ്ഘാടനം ചെയ്തു. സൈക്രാടിക് സോഷ്യല്‍ വര്‍ക്കര്‍ ഡോ.കുര്യന്‍ ജോസ് അധ്യക്ഷത വഹിച്ചു. കനറാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മോഹനന്‍ കോറോത്ത് മുഖ്യാതിഥി ആയിരുന്നു. കനറ ബാങ്ക് വെസ്റ്റ് ഹില്‍ ചീഫ് മാനേജര്‍ അനില്‍ കുമാര്‍, ഗവ.ഫിസിക്കല്‍ ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ.പ്രസന്നകുമാരന്‍ എന്നിവര്‍ പങ്കെടുത്തു. ഡോ.ജി.രാഗേഷ് സ്വാഗതവും സജീര്‍ പി. നന്ദിയും പറഞ്ഞു. വോയ്‌സ് ഓഫ് മൊകവൂര്‍ ഉദയം ഹോം അന്തേവാസികള്‍ക്ക് നല്‍കിയ പ്രോട്ടീന്‍ പൗഡര്‍ ജില്ലാ കലക്ടര്‍ ചടങ്ങില്‍ ഏറ്റുവാങ്ങി.
- Log in to post comments