Skip to main content

പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ശിശുദിന പരിപാടികള്‍

 

   
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരും പ്രത്യേക ശ്രദ്ധയും പരിഗണനയും അര്‍ഹിക്കുന്നവരുമായ കുട്ടികള്‍ക്ക് ശിശുദിനാഘോഷത്തിന്റെ ഭാഗമായി നാഷണല്‍ ട്രസ്റ്റ് കോഴിക്കോട് ജില്ലാതല സമിതിയും ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.  ഓണ്‍ലൈന്‍ ഫാന്‍സി ഡ്രസ്സ്, കളറിംഗ് , കലാപരിപാടികള്‍, പുനരധിവാസ പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കിയുള്ള ചര്‍ച്ച  എന്നിവയാണ് നടത്തുക.  ഫാന്‍സി ഡ്രസ്സ്:  ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍, ശ്രവണ വൈകല്യമുള്ളവര്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ വിഭാഗങ്ങളിലായി പ്രത്യേകം മത്സരം നടത്തും.  കളറിംഗ് മത്സരം: ബുദ്ധി പരമായി  വെല്ലുവിളി നേരിടുന്ന കുട്ടികളെ മൂന്ന് ഗ്രൂപ്പായി (0-8 വയസ് വരെ, 8-14 വയസ് വരെ, 14 വയസിന് മുകളില്‍) തിരിച്ചാണ് മത്സരം.  ഫാന്‍സി ഡ്രസ്സ് , കളറിംഗ് മത്സരങ്ങളുടെ വിഷയം ശിശുദിനം എന്നതാണ്.  കോഴിക്കോട് ജില്ലയിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം.  താല്‍പര്യമുള്ളവര്‍ നവംബര്‍ 13 ന് 2.30നു മുമ്പായി കുട്ടികളുടെ ഫോട്ടോ 8137999990 നമ്പറിലേക്ക് വാട്ട്‌സപ്പ് ചെയ്യണം.   
നവംബര്‍ 14 ന് രാവിലെ 10ന് ഹ്യുമാനിറ്റി ലൈഫ് കെയര്‍ ഹോമില്‍ നടക്കുന്ന പ്രത്യേക ശിശുദിനാഘോഷ പരിപാടിയില്‍ വിജയികളെ പ്രഖ്യാപിക്കും.  തുടര്‍ന്ന് 'ഭിന്നശേഷി ക്കാര്‍ക്ക് നിലവില്‍ അനുവദിച്ചിരിക്കുന്ന ആനുകൂല്യങ്ങളും പദ്ധതികളും' എന്ന വിഷയത്തില്‍ നാഷണല്‍ ട്രസ്റ്റ്  സ്‌പെഷ്യല്‍ സെല്‍ സ്റ്റേറ്റ് പ്രൊജക്ട് കോ ഓഡിനേറ്റര്‍ പി.സുരേഷ്, 'കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസിക ആരോഗ്യം' എന്ന വിഷയത്തില്‍ ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ ദി മെന്റലി ചലഞ്ച് മുന്‍ ഡയറക്ടര്‍ ഡോ.എം.കെ.ജയരാജ് എന്നിവര്‍ ചര്‍ച്ച നയിക്കും.  ഫോണ്‍-  81379999990, 9349749385

date