Skip to main content

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ്:  അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു ജില്ലയിലുള്ളത് 1046226 വോട്ടര്‍മാര്‍

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പട്ടികയില്‍ ഇടം പിടിച്ചത് 1046226 വോട്ടര്‍മാര്‍ (പുരുഷന്മാര്‍- 501876, സത്രീകള്‍- 544344, ട്രാന്‍സ്‌ജെന്‍ഡര്‍ 6). ജില്ലയിലെ 38 ഗ്രാമ പഞ്ചായത്തുകളിലായി ആകെ 917663 വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍പട്ടികയുള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 442113 പുരുഷന്മാരും 475545 സ്ത്രീകളും അഞ്ച് ട്രാന്‍സ്‌ജെന്‍ഡേര്‍സുമാണുള്ളത്. 70 പ്രവാസി വോട്ടര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു.

 

 

ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ചെങ്കള പഞ്ചായത്തില്‍, കുറവ്  ബെളളൂര്‍ പഞ്ചായത്തില്‍

 

ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ചെങ്കള പഞ്ചായത്തിലാണുള്ളത്. 42704 (പുരുഷന്മാര്‍- 21207, സ്ത്രീകള്‍- 21496, ട്രാന്‍സ്‌ജെന്‍ഡര്‍-1, പ്രവാസി-1) വോട്ടര്‍മാരും ബെള്ളൂര്‍ പഞ്ചായത്തില്‍ 7993 (പുരുഷന്മാര്‍-3970, സ്ത്രീകള്‍- 4023) വോട്ടര്‍മാരുമാണ് അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്. 

 

( പഞ്ചായത്ത്, പുരുഷന്മാര്‍, സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, പ്രവാസികള്‍ എന്ന ക്രമത്തില്‍)

 

1. അജാനൂര്‍- 18380, 21738, 0, 6

2. ബദിയഡുക്ക- 14156, 14385, 1,0

3. ബളാല്‍- 9105, 9726, 0,0

4. ബേഡഡുക്ക- 10457, 11568,0, 1

5. ബെള്ളൂര്‍-3970, 4023,0,0

6. ചെമ്മനാട്- 10954, 21198, 0, 3

7. ചെങ്കള- 21207, 21496, 1,1

8. ചെറുവത്തൂര്‍- 9975, 11962, 0, 5

9. ദേലംപാടി- 9093, 9691, 0, 2

10. ഈസ്റ്റ് എളേരി- 10356, 10601, 1, 0

11. എന്‍മകജെ- 11112, 11166, 0, 0

12. കയ്യൂര്‍ ചീമേനി-9056, 10325,0,0

13. കിനാനൂര്‍ കരിന്തളം- 10613, 11744, 0,0

14. കള്ളാര്‍-7917, 8329,0,0

15. കാറഡുക്ക- 8669, 8690,0,0

16. കോടോംബേളൂര്‍- 13045, 14266, 0, 0

17. കുംബഡാജെ- 6112, 6232, 0, 0

18. കുന്വള- 18492, 19366, 0, 0

19. കുറ്റിക്കോല്‍-9930, 10343, 0, 2

20. മധൂര്‍- 16242, 15702, 1,0

21. മടിക്കൈ- 7926, 9252, 0, 0

22. മംഗല്‍പാടി- 19491, 20062, 0, 0

23. മഞ്ചേശ്വരം- 15776, 16712, 0, 0

24. മീഞ്ച- 9551, 10024, 0, 0

25. മൊഗ്രാല്‍പുത്തൂര്‍- 9534, 10255, 0, 0

26. മുളിയാര്‍-9701, 10162, 0,0

27. പടന്ന- 8148, 9452, 0, 2

28. പൈവളികെ- 13363, 13377, 0, 0

29. പള്ളിക്കര- 17221, 19236, 1,0

30. പനത്തടി- 8923, 9123, 0, 1

31. പിലിക്കോട്- 9662, 11148, 0, 5

32. പുല്ലൂര്‍ പെരിയ- 11041, 12102, 0, 0

33. പുത്തിഗെ- 8905, 9448, 0, 0

34. തൃക്കരിപ്പൂര്‍- 14677, 17107, 0, 23

35. ഉദുമ- 13722, 16620, 0, 4

36. വലിയപറമ്പ- 4987, 6061, 0, 14

37. വോര്‍ക്കാടി- 10132, 10735, 0, 0

38. വെസ്റ്റ് എളേരി- 11512, 12118, 0,1

 

നഗരസഭതലത്തില്‍ കൂടുതല്‍ വോട്ടര്‍മാര്‍ കാഞ്ഞങ്ങാട്, കുറവ് നീലേശ്വരത്ത്

 

കാഞ്ഞങ്ങാട്, കാസര്‍കോട്, നീലേശ്വരം നഗരസഭകളിലെ അന്തിമ വോട്ടര്‍ പട്ടിക പുറത്തു വന്നപ്പോള്‍ കൂടുതല്‍ വോട്ടര്‍മാര്‍ കാഞ്ഞങ്ങാട് നഗരസഭയിലാണുള്ളത് (57989), കുറവ് നീലേശ്വരം നഗരസഭയിലാണ് (31436). കാസര്‍കോട് നഗരസഭയില്‍ 39138 വോട്ടര്‍മാരാണ് ഉള്ളത്.

 

 

(നഗരസഭ, പുരുഷന്മാര്‍, സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ക്രമത്തില്‍)

 

കാഞ്ഞങ്ങാട്- 26551, 31438,0

നീലേശ്വരം- 14371, 17064, 1

കാസര്‍കോട്- 18841, 20297, 0

date