Skip to main content

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം

മഞ്ചേശ്വരം ബ്ലോക്ക്

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി മഞ്ചേശ്വരം ബ്ലോക്കില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ബ്ലോക്ക് വരണാധികാരിയായ എഡിസി ജനറല്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.  മഞ്ചേശ്വരം ബ്ലോക്ക് ഓഫീസില്‍ നടത്തിയ യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ ജയരാമ (സിപിഐ), അശോക ഭണ്ഡാരി (സിപിഎം), ഹമീദ് ഹൊസങ്കടി (കോണ്‍ഗ്രസ്), ഇദ്രിസ് (കോണ്‍ഗ്രസ്), വിജയ് കെ റായ് (ബിജെപി), കെ എം അഷ്റഫ് (എസ്ഡിപിഐ), എന്‍ അബ്ദുല്‍ ഹനീഫ് (എസ്ഡിപിഐ), കെ പി മുനീര്‍ (കേരളാ കോണ്‍ഗ്രസ്), അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ ബിഡിഒ എന്‍ സുരേന്ദ്രന്‍, പഞ്ചായത്ത്തല വരണാധികാരികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

കാഞ്ഞങ്ങാട് ബ്ലോക്ക്

 

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ കാഞ്ഞങ്ങാട് സബ് കളക്ടര്‍ മേഖശ്രീ ഡി ആര്‍, ബ്ലോക്ക് ബി.ഡി.ഒ സോളമന്‍, ഹോസ്ദുര്‍ഗ്ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ പി വിനോദ് കുമാര്‍, പള്ളിക്കര, ഉദുമ, പുല്ലൂര്‍-പെരിയ, മടിക്കൈ, അജാനൂര്‍ പഞ്ചായത്ത് റിട്ടേണിങ് ഓഫീസര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

കാസര്‍കോട് ബ്ലോക്ക് 

 

കാസര്‍കോട് ബ്ലോക്കിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി ആര്‍ഡിഒ വി ജെ ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ ഖാലിദ് (കോണ്‍ഗ്രസ്), ബി മൂസ (മുസ്ലിം ലീഗ്), അഡ്വ. ബഷീര്‍ ആലടി (ബിഎസ്പി), ബ്ലോക്ക് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ ബിഡിഒ എസ് അനുപം, ശുചിത്വമിഷന്‍ കോഡിനേറ്റര്‍ എ ലക്ഷ്മി സംബന്ധിച്ചു. ആരാധനാസ്ഥലങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയായി ഉപയോഗിക്കാന്‍ പാടില്ലെന്നും വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ, ഭാഷാ പരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ, നിലവിലുള്ള ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ, പരസ്പരം വിദ്വേഷം ജനിപ്പിക്കുന്നതോ  ആയ  ഒരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെടുവാന്‍ പാടില്ലെന്നും ബ്ലോക്ക് വരണാധികാരികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ അറിയിച്ചു.

 

date