Post Category
ജില്ലയില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ക്ക് തുടക്കം
കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ നേരത്തെ കണ്ടുപിടിക്കുന്നതിനും ഫലപ്രദമായി ചികിത്സിക്കുന്നതിനും ജില്ലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ക്ക് തുടക്കമായി. കോവിഡ് രോഗം ബാധിച്ചവരില്‍ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്. ഇത് നേരത്തെ കണ്ടെത്തി ഫലപ്രദമായി ചികിത്സ നല്‍കുന്നതിന് എല്ലാ വ്യാഴാഴ്ചകളിലും ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് വരെ ക്ലിനിക്കുകള്‍ ഉണ്ടായിരിക്കും. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments