തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ചേര്‍ക്കേണ്ടത് സ്ഥാപന മേധാവികള്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള പോസ്റ്റിങ് നടപടിക്രമങ്ങള്‍ edrop.kerala.gov.in വെബ്‌സൈറ്റ് വഴിയാണ് നടത്തുന്നത്. ഓരോ സ്ഥാപനത്തിലെയും മേധാവികളാണ് അവരുടെ സ്ഥാപനത്തില്‍ നിലവില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഡാറ്റ എന്‍ട്രി നടത്തേണ്ടത്.
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, അര്‍ബന്‍ ബാങ്ക്, ജില്ലാ കോപ്പറേറ്റീവ് ബാങ്ക്, കേരള ബാങ്ക്, ഗ്രാമീണ ബാങ്ക്, പ്രാഥമിക സഹകരണ സംഘങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, പി.എസ്.സി, എയ്ഡഡ് കോളജുകള്‍, സ്‌കൂളുകള്‍, സംസ്ഥാന കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍, പിഎസ്‌യുകള്‍ എന്നിവയിലെ ഉദ്യോഗസ്ഥരെയാണ് ഇലക്ഷന്‍ ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്.
ജോലി ക്രമീകരണം, ഡെപ്യൂട്ടേഷന്‍ എന്നീ വ്യവസ്ഥകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് ഡാറ്റ എന്‍ട്രി ചെയ്യണം. സ്ഥാപന മേധാവിക്കുള്ള യൂസര്‍ ഐഡി, പാസ് വേഡ് എന്നിവ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് ലഭിക്കും. യൂസര്‍ ഐഡി ലഭ്യമായെന്ന് സ്ഥാപന മേധാവി ഉറപ്പ് വരുത്തണം. സ്ഥാപന മേധാവി മുതല്‍ പിറ്റിഎസ് വരെയുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഡാറ്റ എന്‍ട്രി നടത്തണം. അടിയന്തര സാഹചര്യങ്ങളില്‍ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കേണ്ടവരുടെ വിവരങ്ങള്‍ റിമാര്‍ക്ക്‌സ് കോളത്തില്‍ അടയാളപ്പെടുത്തണം. സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ അനുവദിച്ച കാരണങ്ങള്‍ക്ക് മാത്രമേ ഒഴിവ് ലഭിക്കുകയുള്ളൂ. ഒഴിവാക്കേണ്ട കാരണത്തിന് അനുസ്തൃതമായ രേഖകള്‍ സ്ഥാപന മേധാവി പരിശോധിച്ച് ഒപ്പുവെച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പരിശോധനക്കായി സമര്‍പ്പിക്കണം. ഈ രേഖകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും ജില്ലാ തലത്തിലും പരിശോധനങ്ങള്‍ക്ക് വിധേയമാക്കും. തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കുന്ന സ്ഥാപന മേധാവിക്കെതിരെ നടപടി സ്വീകരിക്കും. സ്ഥാപനങ്ങളില്‍ നിന്നുള്ള ഡാറ്റ എന്‍ട്രി നവംബര്‍ 18 ഉച്ചയ്ക്ക് രണ്ടിനകം പൂര്‍ത്തിയാക്കണം. ഡാറ്റ എന്‍ട്രി സംബന്ധിച്ച സംശയ നിവാരണത്തിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ നോഡല്‍ ഓഫീസറുമായി ബന്ധപ്പെടണം.
- Log in to post comments