Post Category
ഓഫീസുകളില്‍ ജീവനക്കാര്‍ ഹാജരാകണം
തദ്ദേശ തെരഞ്ഞെടുപ്പു ജോലികള്‍ക്കായി പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതിനാല്‍ ഓഫീസുകളില്‍ അവധിദിനങ്ങളിലും ജീവനക്കാര്‍ ഹാജരാകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍, എയിഡഡ് കോളേജുകള്‍/സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ളവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, യൂണിവേഴ്സിറ്റികള്‍, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ സ്ഥാപനങ്ങള്‍, സ്റ്റേറ്റ് കോര്‍പ്പറേഷനുകള്‍, പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് ജോലി ആവശ്യാര്‍ത്ഥം തപാലുകള്‍ സ്വീകരിക്കുവാനും അനുബന്ധ ജോലികള്‍ നിര്‍വ്വഹിക്കുവാനും പൊതു അവധി ദിനങ്ങളുള്‍പ്പെടെ എല്ലാ ദിവസവും മതിയായ ജീവനക്കാരുടെ സേവനം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഉറപ്പുവരുത്തണം.
date
- Log in to post comments