Skip to main content

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് താല്‍ക്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

 

കോഴിക്കോട് ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍  2020- 23 കാലയളവില്‍ അറിയിക്കപ്പെടാന്‍ സാധ്യതയുളള ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നാമ നിര്‍ദ്ദേശം നടത്തുന്നതിനായി തയാറാക്കിയ സെലക്ട് ലിസ്റ്റുകളുടെ വിവരം പ്രസിദ്ധീകരിച്ചു. ഈ ലിസ്റ്റുകള്‍ നവംബര്‍ 30 വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ പരിശോധിക്കാം.  ആക്ഷേപമുണ്ടെങ്കില്‍  നവംബര്‍ 30  നകം ഫോണിലോ ഇ-മെയിലായോ അറിയിക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. നവംബര്‍ 30നു ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കില്ല.  സെറ്റ് അഡ്രസ് : www.eemployment.kerala.gov.in  ഇ മെയില്‍ :deekzkd.emp.lbr@kerala.gov.in   ഫോണ്‍ -  0495  2376179.
 

date