Skip to main content

പ്രിന്റിംഗ് ടെക്നോളജി കോഴ്സില്‍ സീറ്റൊഴിവ്

 

 

സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകൃത കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക് കോഴ്സുകളില്‍ കോഴിക്കോട് ഉപകേന്ദ്രത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും.  ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്സുകള്‍ നടത്തുന്നത്. കോഴ്സിന് ചേരാനാഗ്രഹിക്കുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 18, 19 തീയതികളില്‍ മലബാര്‍ ഗോള്‍ഡിന് സമീപമുള്ള സി-ആപ്റ്റ് ട്രെയിനിംഗ് ഡിവിഷനില്‍ നേരിട്ട് ഹാജരാകണം.  വിശദവിവരങ്ങള്‍ക്ക് സി-ആപ്റ്റ്, നെല്ലിക്കോട് സ്‌ക്കൂള്‍ ബില്‍ഡിംഗ്, ടി.പി ശങ്കരന്‍ റോഡ്, ചേവായൂര്‍ പി.ഒ, കോഴിക്കോട്. ഫോണ്‍ 0495 2356591, ഇ മെയില്‍   kozhikode@captkerala.com

date