പൊതു തിരഞ്ഞെടുപ്പ്: നോട്ടീസ് പ്രസിദ്ധീകരിച്ചു
പൊതുതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വന്നതിനെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പ് നോട്ടീസ് പ്രസിദ്ധീകരിച്ചു. ദേവികുളം ബ്ലോക്ക് പഞ്ചായത്തിലെ 13 ഡിവിഷനുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് നോട്ടീസ് മലയാളം, തമിഴ് ഭാഷകളില്‍ ദേവികുളം ആര്‍ ഡി ഒ ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചു.
ഓരോ തദ്ദേശ സ്ഥാപനത്തിലേയ്ക്കും ലഭിക്കുന്ന നാമനിര്‍ദേശ പത്രികകളുടെ വിവരങ്ങള്‍ വരണാധികാരികളും ഉപ വരണാധികാരികളും അതത് ദിവസം വൈകിട്ട് നാല് മണിക്ക് മുന്‍പ് സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്റെ വെബ്ബ് സൈറ്റില്‍ എന്‍ട്രി ചെയ്യും. ഓരോ ദിവസവും ലഭിക്കുന്ന നാമനിര്‍ദ്ദേശ പത്രികകളുടെ ലിസ്റ്റ് ഈ സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പ്രസിദ്ധീകരിക്കുകയും അവ സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ വരണാധികാരിക്ക് സമര്‍പ്പിക്കും. സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന 2 എ ഫാറത്തിന്റെ പകര്‍പ്പും ലിസ്റ്റിനൊപ്പം പ്രസിദ്ധീകരിക്കും. പത്രിക സ്വീകരിക്കുന്ന അവസാന ദിവസമായ നവം. 19 ന് ഓരോ വാര്‍ഡിലേക്കും ലഭിച്ച എല്ലാ നാമനിര്‍ദ്ദേശ പത്രികകളുടെയും ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്ത് അതത് സ്ഥാപനങ്ങളില്‍ പ്രസിഡീകരിക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്ന അവസാന തീയതിയായ നവം. 23 ന് വൈകിട്ട് മൂന്നു മണിക്ക് ശേഷം മത്സരാര്‍ത്ഥികളുടെ ലിസ്റ്റ് മലയാളം അക്ഷരമാല ക്രമത്തില്‍ ബന്ധപ്പെട്ട സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യും. തുടര്‍ന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിച്ച് ബാലറ്റ് തയ്യാറാക്കുന്ന നടപടി ആരംഭിക്കുകയും ചെയ്യും.
- Log in to post comments