Skip to main content

വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനകള്‍ പൂര്‍ത്തിയായി

ഇടുക്കിയിലെ  തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മള്‍ട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളുടെയും  നഗരസഭകളില്‍ ഉപയോഗിക്കുന്ന സിംഗിള്‍ പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളുടെയും പരിശോധന പൂര്‍ത്തീകരിച്ചു.
മള്‍ട്ടി പോസ്റ്റ് വോട്ടിംഗിന്  2050 കണ്ട്രോള്‍ യൂണിറ്റുകളും 6150 ബാലറ്റ് യൂണിറ്റുകളുമാണ് തയ്യാറാക്കിയിരിക്കുന്നത്. നഗരസഭകളിലേക്കായുള്ള  സിംഗിള്‍ പോസ്റ്റ് വോട്ടിംഗിന് 200 കണ്ട്രോള്‍ യൂണിറ്റുകളും 200 ബാലറ്റ് യൂണിറ്റുകളുടെയുമാണ് പരിശോധന പൂര്‍ത്തികരിച്ച് ചെറുതോണി പഞ്ചായത്ത് ടൗണ്‍ ഹാളില്‍ സൂക്ഷിച്ചിരിക്കുന്നത്.

date