Skip to main content

പഠനോപകരണങ്ങള്‍ വാങ്ങാന്‍ ധനസഹായം

സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ് സ്‌ക്കൂളുകളില്‍ 1 മുതല്‍ 8 വരെ ക്ലാസുകളില്‍ പഠിക്കുന്ന  പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യയനവര്‍ഷാരംഭത്തില്‍ പ്രാഥമിക പഠനാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിലേക്കായി (യൂണിഫോം, കുട, ബാഗ്, സ്റ്റേഷനറി തുടങ്ങിയവ വാങ്ങുന്നതിന്) പ്രൈമറി/ സെക്കന്ററി എഡ്യൂക്കേഷന്‍ എയ്ഡഡ് പദ്ധതി പ്രകാരം ഒരു വിദ്യാര്‍ത്ഥിക്ക് 2,000/- രൂപ വീതം അനുവദിച്ച് നല്‍കും. 2020-21 അദ്ധ്യയന വര്‍ഷം ഇടുക്കി ജില്ലയില്‍ ഈ പദ്ധതിയിലേക്ക് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ സ്ഥാപനമേധാവി മുഖാന്തിരം ഋഴൃമി്വേ 3.0 പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടാം. ഫോണ്‍. 04862 296297  

date