Skip to main content

വിദ്യാഭ്യാസ അവാര്‍ഡിനും  സ്‌കോളര്‍ഷിപ്പിനും അപേക്ഷിക്കാം

 കേരള ലോട്ടറി തൊഴിലാളി ബോര്‍ഡില്‍ അംഗങ്ങളായുള്ളവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡിനും സ്‌കോളര്‍ഷിപ്പിനും അപേക്ഷിക്കാന്‍ അവസരം.
സ്റ്റേറ്റ്, സി.ബി.എസ്.സി. സിലബസുകളിലെ 10, 12 ക്‌ളാസുകളില്‍ നിന്നും, ടി.എച്ച്.എസ്.എല്‍.സി, വി.എച്ച്.എസ്.സി എന്നീ ക്ലാസുകളില്‍ നിന്നും  2020 ല്‍ വിജയിച്ചവര്‍ക്കാണ്  ജില്ലാ  തലത്തില്‍  1, 2, 3 എന്നീ സ്ഥാനങ്ങളിലായി  പ്രത്യേകം പ്രത്യേകം അവാര്‍ഡുകള്‍ നല്‍കുന്നത്. ഡിപ്‌ളോമ മുതല്‍  ബിരുദാനന്തര ബിരുദം വരെയുള്ള  കോഴ്‌സുകളില്‍  പഠിക്കുന്ന മുഴുവന്‍  കുട്ടികള്‍ക്കും കോഴ്‌സ് കാലയളവില്‍  ഒറ്റത്തവണ  സ്‌കോളര്‍ഷിപ്പ്  ലഭിക്കും.  3000 രൂപ മുതല്‍  25000രൂപ വരെയാണ് സ്‌കോളര്‍ഷിപ്പ്. വിദ്യാഭ്യാസ അവാര്‍ഡിനും സ്‌കോളര്‍ഷിപ്പിനുമുളള അപേക്ഷകള്‍ അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍  10 നകം തൊടുപുഴ ജില്ലാ  ലോട്ടറി  ക്ഷേമനിധി  ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ  ലോട്ടറി  ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.
 

date